നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആ വിവാഹം ഇപ്പോഴൊന്നും നടക്കും എന്ന് കരുതണ്ട; മലൈകയുമായുള്ള വിവാഹ ഗോസ്സിപ് തള്ളി അർജുൻ കപൂർ

    ആ വിവാഹം ഇപ്പോഴൊന്നും നടക്കും എന്ന് കരുതണ്ട; മലൈകയുമായുള്ള വിവാഹ ഗോസ്സിപ് തള്ളി അർജുൻ കപൂർ

    Arjun Kapoor rubbishes wedding rumours with Malaika Arora | 'നിലവിൽ താൻ ജോലിയെടുക്കുകയാണ്. വിവാഹം ചെയ്യേണ്ടുന്ന ഘട്ടത്തിലല്ല'

    • Share this:
      നടി മലൈക അറോറയുമായുള്ള വിവാഹ വാർത്ത തള്ളി അർജുൻ കപൂർ. താൻ വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞാണ് അർജുൻ അഭ്യൂഹങ്ങൾ കാറ്റിൽ പറത്തുന്നത്. താൻ വിവാഹിതനാവുന്നില്ല. ആവുമ്പോൾ അതേപ്പറ്റി തുറന്നു സംസാരിക്കും. ഒന്നും ഒളിച്ചു വെക്കേണ്ടതായില്ല. ഒരഭിമുഖത്തിൽ അർജുൻ പറയുന്നു. നിലവിൽ താൻ ജോലിയെടുക്കുകയാണ്. വിവാഹം ചെയ്യേണ്ടുന്ന ഘട്ടത്തിലല്ല. ലോകം എന്ത് പറയുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. എടുത്ത് ചാടുന്നത് മണ്ടത്തരം ആണെന്നും അർജുൻ പറയുന്നു.

      വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും തന്നെപ്പറ്റി എഴുതപ്പെടുന്നത് അവസാനിക്കും എന്ന് കരുതുന്നില്ലെന്നും അർജുൻ വിശ്വസിക്കുന്നു.

      മലൈകയും സുഹൃത്തുക്കളും അവധി ആഘോഷത്തിനിടെ


      ഈ മാസം മലൈകയും അർജുനും വിവാഹിതരാവും എന്ന നിലയിൽ ഗോസ്സിപ് കോളങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഇത് എവിടെ വച്ച്, എപ്പോൾ എന്നൊന്നുമുള്ള വിവരങ്ങൾ വന്നിരുന്നില്ല. മലൈകയും സുഹൃത്തുക്കളും നടത്തിയ യാത്ര വിവിവാഹത്തിന് മുൻപുള്ള ബാച്ചിലറേറ്റ് പാർട്ടി എന്നാണ് വാർത്തകളിൽ വന്നത്. അഭിനേതാവും സംവിധായകനുമായ അർബാസ് ഖാനുമായി വിവാഹിതയായിരുന്നു മലൈക. 1998ൽ വിവാഹം കഴിച്ച ഇവർ 2016ൽ പിരിയുകയായിരുന്നു. 2017 മെയ് മാസത്തിൽ ബാന്ദ്ര കുടുംബ കോടതി ഇവർക്ക് വിവാഹ മോചനം നൽകിയിരുന്നു. ഒരു മകനുണ്ട്.

      First published:
      )}