ഏപ്രിൽ 12ന് റിലീസിനായി തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ജീവിത ചിത്രം ‘പി.എം നരേന്ദ്രമോദി’യുടെ രണ്ടാമത്തെ പോസ്റ്റർ മാർച്ച് 18ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പുറത്തിറക്കും. വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടും. ജനുവരി മാസത്തിൽ ഗുജറാത്തിൽ ചിത്രീകരണം ആരംഭിച്ചു. അഹമ്മദാബാദിലും കച്ചിലും ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഉത്തരാഖണ്ഡിലെ ലൊക്കേഷനിലേക്ക് സംഘം മാറി. നിലവിൽ ചിത്രത്തിൻറെ അവസാന ഭാഗങ്ങളുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുന്നു.
തീർത്തും സാധാരണ ജീവിത സാഹചര്യത്തിൽ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയരുകയും, 2014 ലെ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുകയും ചെയ്ത മോദിയുടെ ജീവിത യാത്രയാണ് ചിത്രത്തിന് പ്രതിപാദ്യം. സബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോദ്ര ആക്രമണം ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.