• HOME
 • »
 • NEWS
 • »
 • film
 • »
 • അമിതാബ് ബച്ചൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചു, പ്രഭാസും, ദീപികയും പ്രധാന വേഷങ്ങളിൽ

അമിതാബ് ബച്ചൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചു, പ്രഭാസും, ദീപികയും പ്രധാന വേഷങ്ങളിൽ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള താരങ്ങളായ അമിതാബ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, തുടങ്ങിയവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം എന്നത് ഇന്ത്യൻ സിനിമാ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന പദ്ധതിയാണ്.

 • Last Updated :
 • Share this:
  ഇന്ത്യയിലെ പ്രശസ്ത സിനിമാ താരങ്ങളായ പ്രഭാസും, അമിതാബ് ബച്ചനും, ദീപിക പദുക്കോണും പ്രമുഖ സംവിധായകൻ നാഗ് അശ്വിൻ തയ്യാറാക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി കൈകോർക്കുകയാണ്. തെന്നിന്ത്യയിലെ പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ വൈജയന്തി സിനിമാസാണ് ഈ ചിത്രത്തിന് വേണ്ടി പണമിറക്കുന്നത്.

  ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഹൈദരാബാദിൽ തുടങ്ങി. ചിത്രീകരണത്തിനായി അമിതാബ് ബച്ചൻ നേരത്തെ തന്നെ നഗരത്തിലെത്തിയിരുന്നു. ഹൈരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ വെച്ച് ചിത്രീകരിക്കുന്ന സിനിമയിൽ നാഗ് അശ്വിൻ ബിഗ് ബിയുടെയും മറ്റു പ്രമുഖ അഭിനേതാക്കളുകളുടെയും ചില നിർണായ രംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്യുക. രസകരമെന്നോളം, ഇന്ന് ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചത് പ്രഭാസാണ്. ഗുരുപൂർണിമ ദിനത്തിൽ ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്ന് പ്രഭാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

  പ്രശസ്ത സിനിമാ നടി സാവിത്രിയുടെ ജീവിത കഥ സിനിമയാക്കിയാണ് നാഗ് അശ്വിൻ സംവിധായക ലോകത്തേക്ക് കാലെടുത്തുവച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം തന്നെ നിരവധി ദേശീയ അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളെ ഒരുമിച്ചിരുത്തി വളരെ വ്യത്യസ്തമായ ഒരു സിനിമയുമായാണ് ഇത്തവണ അശ്വിൻ രംഗത്തെത്തുന്നത്. വൻ താരനിരക്കു പുറമെ ലോകോത്തര ടെക്നീഷ്യന്മാരെയും അദ്ദേഹം ചിത്രത്തിനായി കളത്തിലിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വമ്പൻ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ് അശ്വിൻ ഒരുക്കുന്നതെന്നാണ് പറയപ്പെടുന്നത്.

  വൈജയന്തി മൂവീസ് 50 ാം വർഷം ആഘോഷിക്കുന്ന വേളയിലാണ് കമ്പനി സ്ഥാപകനും നിരവധി ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാവുമായ അശ്വിനി ദത്ത് ഇത്തരമൊരു സംരഭവുമായി മുന്നോട്ടുവരുന്നത്. സിനിമക്ക് ഇതുവരെ പേരിട്ടിട്ടില്ല.

  Also read- 'വിക്രം' സെറ്റിൽ ഫഹദ് എത്തി; കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

  ഇന്ത്യൻ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള താരങ്ങളായ അമിതാബ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, തുടങ്ങിയവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം എന്നത് ഇന്ത്യൻ സിനിമാ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന പദ്ധതിയാണ്. നാഗ് അശ്വിനെ പോലെയുള്ള ഒരു സംവിധായകൻ കൂടിയാവുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഒന്നു കൂടി കൂടും.

  Also read- സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ

  ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ഏറെ കാലം സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. എന്നാൽ ക്രമേണ എല്ലാ മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഉപാധികളോടെ സിനിമകൾ ഷൂട്ട് ചെയ്യാനുള്ള അനുമതി അധികൃതർ നൽകുകയായിരുന്നു. കോവിഡ് സിനിമ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചിത്രീകരണം മുടങ്ങിപ്പോയതു കാരണം ജോലിയില്ലാതായ നിരവധി പേർക്ക് സഹായവുമായി പല സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു.
  Published by:Naveen
  First published: