• HOME
  • »
  • NEWS
  • »
  • film
  • »
  • കൂളിംഗ് ഗ്ലാസ്സുമായി കുളക്കടവിലേക്ക്, അത് അബദ്ധമായിപ്പോയെന്ന് അമിതാഭ് ബച്ചൻ

കൂളിംഗ് ഗ്ലാസ്സുമായി കുളക്കടവിലേക്ക്, അത് അബദ്ധമായിപ്പോയെന്ന് അമിതാഭ് ബച്ചൻ

'ഒരിക്കലും മറക്കാനാവാത്ത നിമിഷം' എന്നാണ് ബച്ചൻ അതേക്കുറിച്ചു പറയുന്നത്

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ

  • Share this:
    പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചിത്രം പൊടി തട്ടിയെടുത്തതാണ് അമിതാഭ് ബച്ചൻ. കഴിഞ്ഞ കാലത്തെ ചിത്രങ്ങൾ ഓർത്തെടുത്ത് പങ്കു വയ്ക്കുന്ന ശീലമുള്ള ബച്ചൻ ഇത്തവണയും അതാവർത്തിച്ചു. എന്നാൽ അത്തരത്തിൽ പങ്കു വച്ചൊരു ചിത്രത്തെയോർത്ത് പശ്ചാത്തപിക്കുകയാണ് ബച്ചൻ. 'വലിയൊരു അബദ്ധം' എന്നാണ് ബച്ചൻ അതിനെ വിശേഷിപ്പിച്ചത്.

    കൂളിംഗ് ഗ്ലാസും വച്ച് മൗറീഷ്യസിൽ കുളി വേഷത്തിൽ നിൽക്കുന്നതാണ് ചിത്രം. ഒരു മാസം മുൻപ് പോസ്റ്റ് ചെയ്ത ചിത്രമാണ്. "ഒരിക്കലും മറക്കാനാവാത്ത നിമിഷം. ഈ ചിത്രം എടുത്തതിനു ശേഷം ഞാൻ നേരെ കടലിൽ കുളിക്കാനിറങ്ങി. പേരറിയാത്ത ഒരു മീനിന്റെ കുത്തു കിട്ടി. അതിനെന്റെ വേഷം സ്വീകാര്യമല്ലാതിരുന്നിരിക്കാം," ട്വിറ്റർ പോസ്റ്റായ ചിത്രത്തിന്റെ അടിക്കുറിപ്പ്.



    അടുത്തിടെ പുതിയ ചിത്രം ബദ്‌ലയുടെ പ്രൊമോഷൻ വേളയിൽ ചിത്രത്തെക്കുറിച്ച്‌ ഉയർന്നു കേട്ട ചോദ്യത്തിന് ബച്ചൻ മറുപടി പറഞ്ഞതിങ്ങനെ. "ഈ ചിത്രം അപ്‌ലോഡ് ചെയ്തതൊരു അബദ്ധമായിപ്പോയി. എന്റെ ആദ്യ മൗറീഷ്യസ് സന്ദർശന വേളയിൽ ഞാൻ നീന്താൻ പോയിരുന്നു. അവിടെ ഒരാൾ എനിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. അടുത്തിടെ അയാളെനിക്കീ ചിത്രം തന്ന് പരിചയം പുതുക്കി. അയാൾ പൊതുജനശ്രദ്ധയിൽ വരാതിരിക്കാൻ ഞാൻ മാത്രമുള്ള ഭാഗം പോസ്റ്റ് ചെയ്‌തു." ബച്ചൻ പറയുന്നു.

    First published: