• HOME
  • »
  • NEWS
  • »
  • film
  • »
  • ആമിറിനും സൽമാനും ശ്രീദേവിക്കുമൊപ്പം ബച്ചൻ; ചിത്രം വൈറലാകുന്നു

ആമിറിനും സൽമാനും ശ്രീദേവിക്കുമൊപ്പം ബച്ചൻ; ചിത്രം വൈറലാകുന്നു

ഇൻസ്റ്റയിൽ 1.14 കോടിയിലേറെ ഫോളോവേഴ്സുള്ള അമിതാഭ് വീണ്ടുമൊരു അമൂല്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു

News18

News18

  • Last Updated :
  • Share this:
    മുംബൈ: സംഭവബഹുലമായ അഭിനയ ജീവിതത്തിലെ അവിസ്മരണീയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ അമിതാഭ് ബച്ചനെ താരമാക്കുന്നത്. ഇൻസ്റ്റയിൽ 1.14 കോടിയിലേറെ ഫോളോവേഴ്സുള്ള അമിതാഭ് വീണ്ടുമൊരു അമൂല്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനെത്തിയപ്പോൾ ഉള്ള ചിത്രമാണ് അമിതാഭ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തതത്. അമിതാഭിനൊപ്പം ആമിർഖാൻ, സൽമാൻഖാൻ, ശ്രീദേവി എന്നിവരുമുണ്ട്.

    അനുഷ്കയെ പോലെ ഒരു അമേരിക്കൻ പാട്ടുകാരി!


    'വെംബ്ലി സ്റ്റേഡിയത്തിലെ സ്റ്റേജ് ഷോ, ഒരു ഇന്ത്യക്കാരൻ ആദ്യമായി നടത്തുന്നത്... ശ്രീദേവി, ആമിർ, സൽമാൻ എന്നിവരുടെയും ആദ്യ ഷോ... 70000 കാണികൾ... ചരിത്രപരം!! പുതുക്കിപണിയുന്നതിന് മുമ്പുള്ള വെംബ്ലി സ്റ്റേഡിയമാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിങ്ങൾ ഇപ്പോൾ കാണുന്നത് പുതുക്കി പണിത വെംബ്ലി സ്റ്റേഡിയമാണ്'- ചിത്രത്തിനൊപ്പം അമിതാഭ് ഇങ്ങനെ കുറിച്ചു.

    News18


    ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ നാലു പേരുടെ സംഗമമെന്ന നിലയിൽ ഇതുവരെ അധികമാരും കാണാത്ത അമൂല്യ ചിത്രമാണിത്. ചിത്രത്തിൽ പോസുചെയ്ത സൽമാൻഖാന്‍റെ ഭാവമാണ് ശ്രദ്ധേയം.
    First published: