• HOME
  • »
  • NEWS
  • »
  • film
  • »
  • Asthra | കാക്കി അണിഞ്ഞ് തോക്കുമേന്തിയ നായകനായി അമിത് ചക്കാലക്കലിന്റെ 'അസ്ത്ര'

Asthra | കാക്കി അണിഞ്ഞ് തോക്കുമേന്തിയ നായകനായി അമിത് ചക്കാലക്കലിന്റെ 'അസ്ത്ര'

അമിത് ചക്കാലക്കല്‍, പുതുമുഖ നായിക സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

അമിത് ചക്കാലക്കൽ

അമിത് ചക്കാലക്കൽ

  • Share this:

    അമിത് ചക്കാലക്കല്‍, പുതുമുഖ നായിക സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ‘അസ്ത്രാ’ എന്ന സനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, നടൻ ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രേമാനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്, സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.

    മണി പെരുമാള്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. വിനു കെ. മോഹന്‍, ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു.

    Also read: Enkilum Chandrike | അവർ വരികയായി; ‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി മാസത്തിൽ റിലീസ്

    എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊജക്ട് ഡിസൈന്‍- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ശിബി ശിവദാസ്, പരസ്യകല- ആന്റണി സ്റ്റീഫന്‍, എഡിറ്റര്‍- അഖിലേഷ് മോഹന്‍, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, നൃത്തം- ശാന്തി, ആക്ഷന്‍- മാഫിയ ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- റാം മനോഹര്‍, ലോക്കേഷന്‍ മാനേജര്‍- സുജിത് ബത്തേരി, ലൈന്‍ പ്രൊഡ്യൂസര്‍, വിതരണം- സാഗാ ഇന്റര്‍നാഷണല്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

    Published by:user_57
    First published: