നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Asthra movie | അമിത് ചക്കാലക്കൽ ചിത്രം 'അസ്ത്രാ' സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു

  Asthra movie | അമിത് ചക്കാലക്കൽ ചിത്രം 'അസ്ത്രാ' സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു

  ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും സുൽത്താൻ ബത്തേരിയിൽ നടന്നു

  അമിത് ചക്കാലക്കൽ

  അമിത് ചക്കാലക്കൽ

  • Share this:
   അമിത് ചക്കാലക്കൽ (Amith Chakalakkal), പുതുമുഖ നായിക സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' (Asthra movie ) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും സുൽത്താൻ ബത്തേരി അടത്താര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

   പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, കോട്ടയം രമേശ്, നീനാ കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.

   മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. വിനു കെ. മോഹൻ, ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.

   എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ശിബി ശിവദാസ്, പരസ്യകല- ആന്റണി സ്റ്റീഫൻ, എഡിറ്റർ-അഖിലേഷ് മോഹൻ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നൃത്തം-ശാന്തി, ആക്ഷൻ- മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ, വിതരണം- സാഗാ ഇന്റർനാഷണൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ദുൽഖറിന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25ന് തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

   പുതുവർഷം പിറക്കുംമുൻപേ ആ പ്രഖ്യാപനം നടത്തി മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ (Dulquer Salmaan). 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ നായകനാവുന്ന തമിഴ് സിനിമ ‘ഹേ സിനാമിക’(Hey Sinamika)യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുപവിട്ടത് തമിഴ് നടൻ സൂര്യയാണ് (Suriya Sivakumar). ചിത്രം 2022 ഫെബ്രുവരി 25ന് തിയെറ്ററുകളിലെത്തും.

   “കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

   അദിതി റാവുവും കാജൾ അഗർവാളുമാണ് ഹേ സിനാമികയിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.കോളിവുഡ് കൊറിയോഗ്രാഫർ ബൃന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’.

   Summary: Malayalam movie Asthra starring Amith Chakalakkal starts rolling in Sultan Bathery. The film is directed by Azad Alavil
   Published by:user_57
   First published: