നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Amith Chakalakkal | അമിത് ചക്കാലക്കൽ നായകൻ; ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്ര' ഒരുങ്ങുന്നു

  Amith Chakalakkal | അമിത് ചക്കാലക്കൽ നായകൻ; ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്ര' ഒരുങ്ങുന്നു

  Amith Chakalakkal starring movie Asthra to start rolling | വയനാടിൻ്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് 'അസ്ത്ര'

  അമിത് ചക്കാലക്കൽ

  അമിത് ചക്കാലക്കൽ

  • Share this:
   സംവിധായകരായ ജയരാജ്, അമൽ നീരദ്, സഖരിയ, രമേഷ് പിഷാരടി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് 'അസ്ത്ര' (Asthra movie). പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

   അമിത് ചക്കാലക്കൽ (Amith Chakalakkal) നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക.

   വയനാടിൻ്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
   നമ്മുടെ നിത്യജീവിതവുമായി ഏറെ ബന്ധമുള്ള നിരവധി സംഭവങ്ങൾ ഈ ചിത്രത്തെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു.

   കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാക്കുറുപ്പ്, സോനാ ഹൈഡൻ എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   വിനു കെ. മോഹൻ- ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ്റെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം - റോണി റാഫേൽ. മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

   കലാസംവിധാനം - ഷംജിത്ത് രവി, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്യും - ഡിസൈൻ- അരുൺ മനോഹർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - പ്രീ നന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ ഡിസൈനർ - ഉണ്ണി സക്കേവൂസ്, നിശ്ചല ഛായാഗ്രഹണം- രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, പി.ആർ.ഒ. - വാഴൂർ ജോസ്.

   ഡിസംബർ അവസാനവാരത്തിൽ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു. സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.   Also read: Jai Bhim | 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും

   ഗൂഗിളില്‍ (Google) ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജയ് ഭീം (Jai Bhim). ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ബോളീവുഡ് ചിത്രങ്ങളാണ്.

   ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' (Jai Bhim) ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. ലിസ്റ്റില്‍ ആറാമതായി തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം 'മാസ്റ്ററും' ഇടംപിടിച്ചിട്ടുണ്ട്.

   സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്റെ രാധെ, അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്ഗണിന്റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്. എറ്റേണല്‍സ്, ഗോഡ്‌സില്ല vs കോംഗ് എന്നിവയാണ് അവ.
   Published by:user_57
   First published:
   )}