വെയിൽ, കുർബാനി, ഉല്ലാസം സിനിമകളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം പരിഹരിക്കാനുള്ള രണ്ടാമത്തെ ചർച്ച കൊച്ചിയിൽ നടന്നു. എന്നാൽ നിർമ്മാതാക്കളും ഷെയ്നും നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തുറന്നില്ല. ഇനിയും ചർച്ചകൾ ആവശ്യമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന ശേഷമായിരിക്കും തുടർ ചർച്ചകൾ. മോഹൻലാലിന്റെ സമയം അനുസരിച്ചായിരിക്കും അമ്മയുടെ യോഗം. ഷെയ്നിനെ അധിക സമയം സിനിമയിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്യാമറ ലോഗ്ബുക്ക് വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ യോഗത്തിൽ ഹാജരാക്കി.
ഈ വിഷയത്തിൽ അമ്മ എക്സിക്യൂട്ടീവിലുണ്ടായ തെറ്റിദ്ധാരണകൾ മാറിയെന്ന് ഇടവേള ബാബു പറഞ്ഞു. കാര്യങ്ങൾ ശുഭകരമായി തീരുമെന്ന് പ്രശ്നം ഉന്നയിച്ച ഉണ്ണി ശിവപാലും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban on Shane Nigam, Shane nigam, Shane Nigam controversy, Shane nigam films, Shane Nigam haircut controversy, Shane Nigam issue