ഷെയ്ൻ നിഗവും നിർമ്മാതാവും തമ്മിലെ തർക്കം പരിഹരിക്കാൻ അമ്മയും പ്രൊഡ്യൂസഴ്സ് അസോസിയേഷനും
AMMA and Producers' Association to interfere to end the spat between Shane Nigam and producer | പോലീസ് കേസിലേക്ക് പരാതികൾ നീങ്ങാനുള്ള സാധ്യതകൾ സജീവമാകെയാണ് മധ്യസ്ഥചർച്ചയ്ക്കായി സംഘടനകൾ മുൻകൈ എടുത്തത്

ഷെയിൻ നിഗം, ജോബി ജോർജ്
- News18 Malayalam
- Last Updated: October 23, 2019, 3:46 PM IST
കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജ്ജും തമ്മിലെ തർക്കം പരിഹരിക്കാൻ ഒത്തുതീർപ്പ് ചർച്ച ഇന്ന്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും 'അമ്മ'യുടെയും നേതൃത്വത്തിലാണ് ചർച്ച നടക്കുക. ഷെയ്നും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാനേതൃത്വം വ്യക്തമാക്കി.
ജോബിയുടെ 'വെയിൽ' എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ മറ്റൊരു സിനിമയ്ക്കായി ഷെയ്ൻ നിഗം മുടിയും താടിയും നീക്കം വരുത്തിയെന്നായിരുന്നു നിർമ്മാതാവിന്റെ പരാതി. ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയ്ൻ ഓഡിയോ ക്ളിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയാൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം. പോലീസ് കേസിലേക്ക് പരാതികൾ നീങ്ങാനുള്ള സാധ്യതകൾ സജീവമാകെയാണ് മധ്യസ്ഥചർച്ചയ്ക്കായി സംഘടനകൾ മുൻകൈ എടുത്തത്.
ജോബിയുടെ 'വെയിൽ' എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ മറ്റൊരു സിനിമയ്ക്കായി ഷെയ്ൻ നിഗം മുടിയും താടിയും നീക്കം വരുത്തിയെന്നായിരുന്നു നിർമ്മാതാവിന്റെ പരാതി. ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയ്ൻ ഓഡിയോ ക്ളിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയാൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം.