കൂടുതൽ തുക ചോദിക്കുമെന്ന് ഒരു താരവും നിർബന്ധം പിടിച്ചിട്ടില്ല; വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണ്: ഇടവേള ബാബു

സൗഹൃദപരമായ ചർച്ചയാണ് ഇക്കാര്യത്തിൽ താരസംഘടന പ്രതീക്ഷിക്കുന്നത്. കൂടുതൽ തുക ചോദിക്കുമെന്ന് ഒരു താരവും നിർബന്ധം പിടിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു താരത്തിനും പിടിവാശിയില്ലെന്നും അമ്മ ജനറൽ സെക്രട്ടറി പറയുന്നു.

News18 Malayalam | news18
Updated: June 5, 2020, 10:41 PM IST
കൂടുതൽ തുക ചോദിക്കുമെന്ന് ഒരു താരവും നിർബന്ധം പിടിച്ചിട്ടില്ല; വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണ്: ഇടവേള ബാബു
മോഹൻലാലും ഇടവേള ബാബുവും
  • News18
  • Last Updated: June 5, 2020, 10:41 PM IST
  • Share this:
സിനിമയുടെ പുരോഗതിക്ക് വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ന്യൂസ്
18നോട് വ്യക്തമാക്കി. മലയാള സിനിമയിലെ ഐക്യം രാജ്യത്ത് മറ്റൊരിടത്തുമില്ല. സൗഹാർദ്ദപരമായി ഇക്കാര്യം

ചർച്ച ചെയ്യുന്നതിൽ 'അമ്മ'യ്ക്ക് എതിർപ്പില്ല.

പ്രതിഫലത്തിന് എം.ആർ.പി ഇല്ല. നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.
സിനിമ തുടങ്ങുന്നതിന് മുമ്പാണ് കരാർ വയ്ക്കുന്നത്.

You may also like:പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]

പതിനായിരം രൂപ മാത്രം മുടക്കാൻ കഴിയുന്നവർ അതിന് തയ്യാറാകുന്ന അഭിനേതാവിനെ വെച്ച് അഭിനയിപ്പിക്കും. കൂടുതൽ തുക മുടക്കാൻ കഴിയുന്നവർ അതിനനുസരിച്ച അഭിനേതാവിനെ ഉപയോഗിച്ച് സിനിമ ചെയ്യും. കരാർ വയ്ക്കുന്ന സമയത്തു തന്നെ ഇക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ട്.

സൗഹൃദപരമായ ചർച്ചയാണ് ഇക്കാര്യത്തിൽ താരസംഘടന പ്രതീക്ഷിക്കുന്നത്. കൂടുതൽ തുക ചോദിക്കുമെന്ന് ഒരു താരവും നിർബന്ധം പിടിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു താരത്തിനും പിടിവാശിയില്ലെന്നും അമ്മ ജനറൽ സെക്രട്ടറി പറയുന്നു.

അടുത്ത ആഴ്ച ഇത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയുമായും ചർച്ച നടത്തുമെന്നാണ് അറിയുന്നത്. പ്രതിഫലം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന്  മോഹൻലാലും മമ്മൂട്ടിയും അറിയിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

First published: June 5, 2020, 10:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading