• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡബ്ലു.സി.സി. അംഗങ്ങളുമായി അമ്മ ചർച്ചയ്ക്ക്; യോഗം അടുത്ത മാസം ഏഴിന്

News18 Malayalam
Updated: July 19, 2018, 10:24 AM IST
ഡബ്ലു.സി.സി. അംഗങ്ങളുമായി അമ്മ ചർച്ചയ്ക്ക്; യോഗം അടുത്ത മാസം ഏഴിന്
News18 Malayalam
Updated: July 19, 2018, 10:24 AM IST
കൊച്ചി: താരസംഘടനയായ അമ്മ വിമർശനം ഉന്നയിച്ച നടിമാരുമായി ചർച്ചയ്ക്ക് തയ്യാറാകുന്നു. അടുത്ത മാസം ഏഴിന് നടക്കുന്ന അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ രേവതി, പാർവതി, പത്മപ്രിയ എന്നിവർക്ക് 'അമ്മ' കത്ത് നൽകി. ഡബ്ലു.സി.സി. അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. അതേസമയം ഡബ്ല്യു.സി.സിയുമായി അല്ല ചർച്ചയെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കുന്നു. കത്ത് നൽകിയ അമ്മയിലെ മൂന്ന് അംഗങ്ങളുമായാണ് ചർച്ച. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെയാണ് ഡബ്ല്യു.സി.സി. കത്ത് നൽകിയത്. കൊച്ചിയിൽവെച്ചായിരിക്കും നടിമാരുമായി അമ്മ നേതൃത്വം ചർച്ച നടത്തുന്നത്.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...