• HOME
  • »
  • NEWS
  • »
  • film
  • »
  • ഡി.ജെ. സാവിയോയുടെ റീമിക്സ്; ശിവസ്തുതിയുമായി അമൃത സുരേഷിന്റെ 'ഡെസ്റ്റിനി'

ഡി.ജെ. സാവിയോയുടെ റീമിക്സ്; ശിവസ്തുതിയുമായി അമൃത സുരേഷിന്റെ 'ഡെസ്റ്റിനി'

Amrutha Suresh's music album Destiny winning laurels | ഇടവേളയ്ക്കു ശേഷം ഗായിക അമൃത സുരേഷ് വീണ്ടും സംഗീത ആൽബവുമായി എത്തുന്നു

  • Share this:
    ഇടവേളയ്ക്കു ശേഷം ഗായിക അമൃത സുരേഷ് വീണ്ടും ഒരു സംഗീത ആൽബവുമായി എത്തുന്നു. ഡെസ്റ്റിനി എന്ന് പേരുള്ള ആൽബം പ്രമുഖ ഡി.ജെ. സാവിയോയുടെ റീമിക്സ് സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശിവസ്തുതിയിൽ സംഗീതത്തിന്റെ മാസ്മരികത നിറച്ചുള്ള ആൽബം ഒരുലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു.

    മലയാള സിനിമയിലെ മികച്ച ക്യാമറാമാൻമാരിൽ ഒരാളായ നീൽ ഡി'കുനയുടെ ഛായാഗ്രഹണം ആൽബത്തിന്റെ ഹൈലൈറ്റാണ്. ഗാനത്തിനായി ഒരുക്കിയിരിക്കുന്ന സെറ്റിങ്ങും വേറിട്ട് നിൽക്കുന്നു.



    മികച്ച ബാല താരത്തിനുള്ള അവാർഡ് നേടിയ മിനോൺ ജോൺ ഈ ആൽബത്തിൽ വേഷമിട്ടിരിക്കുന്നു. അനിൽ മാത്യു മുണ്ടക്കൽ ആണ് നിർമ്മാണം. എഡിറ്റ്: പ്രെജിഷ്.

    2017 ൽ പുറത്തു വന്ന 'അണയാതെ' എന്ന അമൃതയുടെ സംഗീത ആൽബം ശ്രദ്ധേയമായിരുന്നു. ശേഷം അനുജത്തി അഭിരാമിയുമായി ചേർന്ന് 'അമൃതംഗമയ' എന്ന മ്യൂസിക് ബാൻഡ് രൂപീകരിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് 'ക്രോസ്സ്‌റോഡ്' എന്ന മലയാള ചിത്രത്തിൽ ഒരു ഗാനത്തിന് സംഗീത സംവിധാനവും നിർവഹിച്ചിരുന്നു.

    First published: