എന്തിര ലോകത്തെ സുന്ദരി എമി ജാക്സൺ അമ്മയാവുന്നു. 15 ആഴ്ച ഗർഭിണിയായ ബ്രിട്ടീഷ് താര സുന്ദരി ബിക്കിനിയണിഞ്ഞു കടൽത്തീരത്ത് കാറ്റ് കൊള്ളുന്ന വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാ വിഷയം. ബിസിനസ്സുകാരനായ ബോയ്‌ഫ്രണ്ട് ജോർജും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് ഇരുവർക്കുമായി കുഞ്ഞതിഥി വിരുന്നു വരുന്ന വിവരം എമി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. എമിയുടെ വീഡിയോ വൈറൽ ആയികൊണ്ടിരിക്കയാണ്. കറുത്ത ബിക്കിനിയും, മഞ്ഞയിൽ പ്രിന്റുള്ള ജാക്കറ്റും ധരിച്ചുള്ള നിൽപ്പാണ് എമി.
മദ്രാസ്സിപട്ടണത്തിൽ തുടങ്ങി എന്തിരൻ രണ്ടാം ഭാഗം 2.0 യിൽ എത്തി നിൽക്കുന്നു എമിയുടെ ചിത്രങ്ങൾ. ഇടയ്ക്ക് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.