• HOME
 • »
 • NEWS
 • »
 • film
 • »
 • വെറും 18 സെക്കൻഡുകൾ; ട്രെൻഡ് മാറ്റത്തിൻ്റെ സൂചനകൾ നൽകി 'ചതുരം' ടീസർ

വെറും 18 സെക്കൻഡുകൾ; ട്രെൻഡ് മാറ്റത്തിൻ്റെ സൂചനകൾ നൽകി 'ചതുരം' ടീസർ

സംഘർഷഭരിതമായ ഒട്ടേറെ മുഹൂർത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ് ടീസർ

ചതുരം

ചതുരം

 • Share this:
  മലയാള സിനിമയിൽ പുതിയ ഒരു ജോണർ ആരംഭിക്കുന്നതിൻ്റെ സൂചനകൾ നൽകുന്നതാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ചതുരം' സിനിമയുടെ ടീസർ. പതിവുരീതികൾ പിന്തുടരാതെ 18 സെക്കൻ്റ് മാത്രമുള്ള ടീസർ സംഘർഷഭരിതമായ ഒട്ടേറെ മുഹൂർത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ്.

  സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരുടെയൊക്കെ അഭിനയജീവിതത്തിലെ വഴിത്തിരിവാകുന്ന പ്രകടനമായിരിക്കും ചതുരത്തിലേതെന്ന് പ്രതീക്ഷ നൽകുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

  അതിചടുലമായ ദൃശ്യവിന്യാസങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട പുതുമയുള്ള ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2019 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടൈന്മെന്റ്‌സും, യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.

  ഛായാഗ്രഹണം - പ്രദീഷ്‌ വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം., പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.

  ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, നൈല ഉഷ തുടങ്ങി ഒട്ടേറെ താരങ്ങൾ ടീസർ ഷെയർ ചെയ്തിട്ടുണ്ട്.  Also read: ജീവിതത്തിലെയും സ്‌ക്രീനിലെയും കുട്ടിയമ്മമാർ കണ്ടുമുട്ടിയപ്പോൾ; പോസ്റ്റുമായി മഞ്ജു പിള്ള

  ജീവിതത്തിൽ നിന്നും സ്ക്രീനിലേക്കു പറിച്ചുനട്ട കുട്ടിയമ്മയെയാണ് നിങ്ങൾ 'ഹോം' എന്ന സിനിമയിൽ കണ്ടത്. ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയും ആന്റണിയുടെയും ചാൾസിന്റെയും അമ്മയുമായ കഥാപാത്രമാണ് സിനിമയിലെ കുട്ടിയമ്മ. ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടെങ്കിൽ അത് സംവിധായകൻ റോജിൻ തോമസിന്റെ അമ്മയാണ്. ഒലിവർ ട്വിസ്റ്റ് സംവിധായകന്റെ പിതാവും. വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ച കുട്ടിയമ്മയുടെ വിഷ്വലിനു മുൻപിൽ യഥാർത്ഥ കുട്ടിയമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  കമന്റ് സെക്ഷനിൽ പലരും ജീവിതത്തിലെ അമ്മയുമായി മഞ്ജു പിള്ളയ്ക്കുള്ള സാദൃശ്യം ചൂണ്ടിക്കാട്ടാതെയിരുന്നില്ല.

  ജീവിതം 'എക്സ്ട്രാ-ഓർഡിനറി' ഒന്നുമല്ലാതെ, തന്റെ കടമകൾ നിർവഹിക്കുന്ന ഒലിവർ എന്ന 'ടെക്നോളജി-ചലൻജ്ഡ്' മധ്യവയസ്കനായി ഇന്ദ്രൻസും, സ്വന്തം പരിഭവങ്ങൾ ഇടയ്ക്കിടെ പിറുപിറുത്ത് തന്റെ ചുമതലകൾ കൃത്യമായി നിറവേറ്റുന്ന കുട്ടിയമ്മയായി മഞ്ജു പിള്ളയും വേഷമിടുന്നു.

  Summary: Sidharth Bharathan directed Malayalam movie Chathuram has released an 18-seconds teaser breaking norms. The teaser inludes striking visuals in the movie. Swasika Vijay, Roshan Mathew, Alencier and Santhy Balachandran play major characters in the film
  Published by:user_57
  First published: