• HOME
  • »
  • NEWS
  • »
  • film
  • »
  • ബോക്സ് ഓഫീസിൽ കൊച്ചുണ്ണി മുന്നിൽ, പിന്നാലെ ഒടിയൻ

ബോക്സ് ഓഫീസിൽ കൊച്ചുണ്ണി മുന്നിൽ, പിന്നാലെ ഒടിയൻ

  • Share this:
    കോടികൾ പൊടി പൊടിച്ചു സിനിമ നിർമ്മിക്കുകയെന്നത് അന്യ ഭാഷകളിലെപ്പോലെ മലയാളത്തിലും സർവ്വ സാധാരണമായി മാറിയിരിക്കുന്നു. 500 കോടിക്കുമേൽ ചിലവിട്ടു നിർമ്മിച്ച എന്തിരൻ രണ്ടാം ഭാഗം 2.0 യോളം വരില്ലെങ്കിലും 50 കോടിക്കടുത്ത് ചിലവാക്കിയ കായംകുളം കൊച്ചുണ്ണി വരെ മലയാളം സിനിമ എത്തി നിൽക്കുന്നുവെന്നത് നിസ്സാരവത്കരിക്കാനാവില്ല.  എന്നാൽ കോടികൾ ചിലവിട്ടപോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളും ഏറെ തൂത്തുവാരിയ ചിത്രങ്ങളും തീരെ കുറവല്ല. ആദ്യ നിലകളിലൊക്കെ തന്നെ മുൻ നിര താരങ്ങളായ നിവിൻ പോളി, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിവരാണെന്നതും ശ്രദ്ധേയം. കന്നി ചിത്രമായ ആദിയിലൂടെ പ്രണവ് മോഹൻലാൽ അഞ്ചാം സ്ഥാനത്തുണ്ട്. ഈ വർഷം ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രങ്ങൾ ഇങ്ങനെ.



    1. കായംകുളം കൊച്ചുണ്ണി: 100 കോടി (ബോക്സ് ഓഫീസ് മാത്രം 67.2 കോടി)
    2. ഒടിയൻ: 52.74 കോടി
    3. അബ്രഹാമിന്റെ സന്തതികൾ: 38.5 കോടി
    4. വരത്തൻ: 33.4 കോടി
    5. ആദി: 31.1 കോടി

    ഇതിൽ ഇപ്പോഴും തിയേറ്ററിൽ ഓടുന്ന ഒടിയന്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. വർഷാന്ത്യത്തോടെ തിയേറ്ററിലെത്തിയ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശൻ ഒടിയന് തൊട്ടു പിന്നാലെ കളക്ഷൻ റെക്കോർഡ് ഭേദിക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങൾക്കുടമയായി ഫഹദ് ഫാസിൽ മാറും. ഇതുവരെയുള്ള കണക്കു പ്രകാരം 12.68 കോടിയാണ് പ്രകാശൻ നേടിയിരിക്കുന്നത്. മറ്റു സ്ഥാനങ്ങളിൽ ഈ ചിത്രങ്ങളാണ്. സുഡാനി ഫ്രം നൈജീരിയ (25.52 കോടി), തീവണ്ടി (24.4 കോടി), കൂടെ (20.3 കോടി), അരവിന്ദന്റെ അതിഥികൾ (16.3 കോടി), ഞാൻ പ്രകാശൻ (12.68 കോടി).

    First published: