നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പിന്നണിയിലും മുന്നണിയിലും പ്രവാസികൾ; ജിമ്മി ഈ വീടിന്റെ ഐശ്വര്യം ഫസ്റ്റ് ലുക് ഇതാ

    പിന്നണിയിലും മുന്നണിയിലും പ്രവാസികൾ; ജിമ്മി ഈ വീടിന്റെ ഐശ്വര്യം ഫസ്റ്റ് ലുക് ഇതാ

    An all-NRI movie Jimmi ee Veedinte Aishwaryam first look | കൂടാതെ സംവിധായകനും, നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും പ്രവാസി മലയാളികൾ

    • Share this:
      ശിക്കാരി ശംഭു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ദുബായിൽ പൂർത്തിയായി. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണ്.

      കൂടാതെ സംവിധായകനും, നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികൾ തന്നെ. കൂടാതെ ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

      ദുബായിലെ സമ്പന്നരായ സ്ഥിരതാമസകരായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങൾ അടയ്ക്കാക്കാരൻ കുടുംബവും വെറ്റിലക്കാരൻ കുടുംബവും. ദുബായിൽ സ്ഥിരതാമസമാക്കിയ അവരുടെ പുതു തലമുറയാണ് ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലക്കാരനും. പണത്തിനും, തറവാട് മഹിമക്കും ഒട്ടും കുറവില്ലാത്ത ഇവർ തമ്മിൽ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാവുന്നത്.

      മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഖദ, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരാണ് മറ്റഭിനേതാക്കൾ.

      സംഗീതം: എം. ജയചന്ദ്രൻ, ക്യാമറ: അനിൽ ഈശ്വർ, കഥ: അനൂപ് മോഹൻ, എഡിറ്റർ: സുനിൽ എസ്. പിള്ള, പശ്ചാത്തല സംഗീതം: അരുൺ മുരളീധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, സ്ക്രിപ്റ്റ് ഡയറക്ടർ: ഷാനവാസ് അബ്ബാസ്; അസ്സോസിയേറ്റ് ഡയറക്ടർ: ഷാൻ തുളസി, ബിനു ബാലൻ; കല: ക്രയോൺ ജയൻ; മേക്ക്അപ്: അമൽ, കോസ്റ്റിയൂം: നിസാർ റഹ്മത്ത്, പി.ആർ.ഒ. വാഴൂർ ജോസ്, ആതിര; സ്റ്റീൽസ്: ടോം ജി. ഒറ്റപ്ലാവ്.

      ഗായകർ: ചിത്ര, വിജയ് യേശുദാസ്, എം. ജയചന്ദ്രൻ.
      ഫാമിലി കിഡ്സ് എന്റെർറ്റൈനെർ മൂവിയായ ഈ ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തുന്നു.



      First published:
      )}