നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഈ രംഗം നിങ്ങൾ മണിച്ചിത്രത്താഴിൽ കണ്ടിട്ടുണ്ടോ? മുറിച്ചുമാറ്റപ്പെട്ടു എന്ന് അവകാശപ്പെടുന്ന രംഗം സോഷ്യൽ മീഡിയയിൽ

  ഈ രംഗം നിങ്ങൾ മണിച്ചിത്രത്താഴിൽ കണ്ടിട്ടുണ്ടോ? മുറിച്ചുമാറ്റപ്പെട്ടു എന്ന് അവകാശപ്പെടുന്ന രംഗം സോഷ്യൽ മീഡിയയിൽ

  ജപിച്ചു കൊണ്ടുവന്ന ചരട് ഇന്നസെന്റിന്റെ അരയിൽ കെട്ടാൻ ശ്രമിക്കുന്ന കെ.പി.എ.സി. ലളിതയുടെ രംഗത്തിനു തൊട്ടുപിന്നാലെയുള്ള സീനാണ് ഇത്

  മണിച്ചിത്രത്താഴ്

  മണിച്ചിത്രത്താഴ്

  • Share this:
   മലയാള സിനിമയിലെ നിത്യഹരിത ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ചിത്രത്തിന് കാഴ്ചക്കാരേറെ. കാലാതീതമായ അവതരണ ശൈലിയാണ് മണിച്ചിത്രത്താഴിന് പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും ഇടം നേടിക്കൊടുത്തത്.

   എന്നാൽ ഈ സിനിമയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടു എന്ന അവകാശവാദവുമായി ഒരു രംഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ജപിച്ചു കൊണ്ടുവന്ന ചരട് ഇന്നസെന്റിന്റെ അരയിൽ കെട്ടാൻ ശ്രമിക്കുന്ന കെ.പി.എ.സി. ലളിതയുടെ രംഗം ഇന്നും ഈ സിനിമയുടെ ഭാഗമാണ്. പക്ഷെ അതിനു തൊട്ടുപിന്നാലെ വന്ന രംഗം ഇപ്പോൾ ടി.വി.യിൽ പ്രക്ഷേപണം ചെയ്യുന്നില്ല. ചിത്രം റിലീസായ നാളുകളിൽ ഈ സീൻ കണ്ടവരുമുണ്ട്. (വീഡിയോ ചുവടെ)   സൈക്കോളജിക്കൽ ഹൊറർ എന്ന വിഭാഗത്തിൽ ഒരു സിനിമ 1993ൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സ്ഥിരം പ്രേത ബാധ-ഒഴിപ്പിക്കൽ പ്രമേയത്തിൽ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാൻ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓർക്കപ്പെടുക.

   മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു നിർമ്മാണം. പ്രിയദർശൻ, സിദ്ധിഖ് ലാൽ, സിബി മലയിൽ എന്നിവർ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടർമാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോൾ, സെക്കന്റ് യൂണിറ്റിൽ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.
   Published by:user_57
   First published:
   )}