നടൻ അനൂപ് മേനോൻ (Anoop Menon) തന്റെ ഫൺ-എന്റർടെയ്നർ ചിത്രമായ ‘പത്മ’യിലൂടെ (Padma) സംവിധായകനായി എത്തുകയാണ്. ഈ സിനിമയിലെ ടീസറുകളെല്ലാം വളരെയേറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2022 ജൂലൈ 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെ നാളുകൾക്കു ശേഷം അനൂപ് മേനോൻ നായകവേഷം ചെയ്യുന്ന ഒരു സിനിമ റിലീസ് ചെയ്തത് അടുത്തിടെയായിരുന്നു. '21 ഗ്രാംസ്' എന്ന ക്രൈം ത്രില്ലർ ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണം നേടി.
അനൂപ് മേനോൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് ഹാൻഡിലിലൂടെ സംവിധാനം ചെയ്ത സിനിമയുടെ ഒരു സീക്വൻസ് ഷെയർ ചെയ്യുകയും അതിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. 'പത്മ' റിലീസ് സ്ഥിരീകരിച്ചു എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
ഫൺ എന്റർടെയ്നർ എന്ന് പറയപ്പെടുന്ന ‘പത്മ’യിൽ സുരഭി ലക്ഷ്മി നായികയായി അഭിനയിക്കുന്നു. സുരഭി ലക്ഷ്മിയുടെ ഭാര്യ കഥാപാത്രവും മലയാളം അദ്ധ്യാപകനും തമ്മിലുള്ള രസകരമായ സംഭാഷണം അടങ്ങിയ ‘പത്മ’യുടെ രസകരമായ ഒരു ടീസർ അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കി.
എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രസകരമായ ഒരു വീഡിയോയുമായി സുരഭിയും അനൂപ് മേനോനും ഇൻസ്റ്റഗ്രാമിൽ എത്തിക്കഴിഞ്ഞു. പടത്തിന്റെ നിർമ്മാതാവും അനൂപ് മേനോൻ തന്നെയായ സാഹചര്യത്തിൽ പടം പൊട്ടിയാൽ എത്ര രൂപയുടെ നഷ്ടമുണ്ടാവും എന്ന് തീർത്തും സ്വാഭാവികതയോടെ സുരഭി ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിന് അനൂപ് മേനോൻ കൊടുക്കുന്ന മറുപടിയും വീഡിയോയിൽ നിന്നും കണ്ടുനോക്കുക.
അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവരെ കൂടാതെ ‘പത്മ’യിൽ മാലാ പാർവതി, ശങ്കർ രാമകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.‘കിംഗ് ഫിഷ്’, ‘പത്തൊൻപതാം നൂറ്റാണ്ട്’, ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’, ‘വരാൽ’, ‘കൊസറക്കൊള്ളി’, ‘ദേവദാരുവിലെ മഞ്ഞ്’ എന്നീ സിനിമകൾ ഉൾപ്പടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളും അനൂപ് മേനോന്റെതായി റിലീസ് പ്രതീക്ഷിക്കുന്നുണ്ട്.
അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പത്മ'യുടെ ക്യാമറാ വിഭാഗം മഹാദേവൻ തമ്പിയും എഡിറ്റിംഗ് വിഭാഗം സിയാൻ ശ്രീകാന്തും കൈകാര്യം ചെയ്യുന്നു. നിനോയ് വർഗീസാണ് ‘പത്മ’യുടെ സംഗീത വിഭാഗത്തിന്റെ മേൽനോട്ടം.
Summary: Prior to the release of the movie 'Padma', Anoop Menon and Surabhi Lekshmi have released an interesting video where she is asking the possible risk factor for the producer (Anoop Menon himself) if the movie tanks at the box office. The film is releasing on July 15ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.