നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാർത്തിക്, വിവാഹ തട്ടിപ്പു വീരൻ; ഉദ്വേഗജനകമായ അന്വേഷണ മുഹൂർത്തങ്ങൾ ഇതാ

    കാർത്തിക്, വിവാഹ തട്ടിപ്പു വീരൻ; ഉദ്വേഗജനകമായ അന്വേഷണ മുഹൂർത്തങ്ങൾ ഇതാ

    An intriguing cop story is here again | ഒരു പക്ഷെ ഈ പേര് പോലും വ്യാജമായിരിക്കാം. അത് തന്നെയാണിവിടെ കാണുന്നതും

    • Share this:
      ഇത് കാർത്തിക്. പ്രധാന പണി വിവാഹ തട്ടിപ്പ്. ഇയാളെ തേടിയുള്ള ഊർജിത അന്വേഷണത്തിലാണ് പോലീസ്. ഒരു പക്ഷെ ഈ പേര് പോലും വ്യാജമായിരിക്കാം. അത് തന്നെയാണിവിടെ കാണുന്നതും. റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ സെവന്റെ ട്രെയ്‌ലർ ആണ് ഉദ്വേഗം ജനിപ്പിക്കുന്ന ഈ നിമിഷങ്ങളുടെ പ്രേക്ഷക മുന്നിലെത്തുന്നത്. ജൂൺ 5ന് പ്രദർശനത്തിനെത്തുന്ന റഹ്‌മാൻ നായകനാവുന്ന തമിഴ് - തെലുങ്ക് ദ്വിഭാഷാ ചിത്രമാണ് സെവൻ. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ.

      ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണർ ആയ നായക കഥാപാത്രമാണ് റഹ്മാന്റേത്. റഹ്‌മാൻ ആദ്യന്തം കാക്കി അണിയാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ്. തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ ആയ നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ. റെജീന കസാൻഡ്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷ അംബ്രോസ്, പൂജിത പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.



      നഗരത്തിൽ സുന്ദരിമാരായ ആറു പെൺകുട്ടികൾക്കുണ്ടാവുന്ന ജീവിത ദുരന്തങ്ങൾ പോലീസ് ഡിപ്പാർട്‌മെന്റിന് വെല്ലുവിളിയാവുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ. അവൻ തന്നെയാണോ കുറ്റവാളി, എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി, ആരാണ് യഥാർത്ഥ കുറ്റവാളി എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള റഹ്മാൻ അവതരിപ്പിക്കുന്ന , പോലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ്.

      ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാർ ഷാഫി സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

      First published:
      )}