• HOME
  • »
  • NEWS
  • »
  • film
  • »
  • Anakku Enthinte Kedaa | 'അനക്ക് എന്തിന്റെ കേടാ'; ബഹ്‌റിനിൽ നിന്നും മലയാള സിനിമയുടെ ടൈറ്റിൽ പ്രകാശനം

Anakku Enthinte Kedaa | 'അനക്ക് എന്തിന്റെ കേടാ'; ബഹ്‌റിനിൽ നിന്നും മലയാള സിനിമയുടെ ടൈറ്റിൽ പ്രകാശനം

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം ബഹ്‌റിനിൽ നിന്നുള്ള പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്

അനക്ക് എന്തിന്റെ കേടാ

അനക്ക് എന്തിന്റെ കേടാ

  • Share this:
ബഹറിൻ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ ‘അനക്ക് എന്തിന്റെ കേടാ’ (Anakku Enthinte Kedaa) എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങ് ബഹ്‌റിനിൽ വച്ച് നടന്നു. നടൻ ശിവജി ഗുരുവായൂർ, ബഹ്‌റിൻ മീഡിയ സിറ്റി ചെയർമാനും സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീർ ഭരതന്നൂർ, ബിഎംസി ഫിലിം സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര, ജയമേനോൻ, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഫിലിം സൊസൈറ്റി കോർഡിനെറ്റർ അൻവർ നിലമ്പൂർ എന്നിവർ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം ബഹ്‌റിനിൽ നിന്നുള്ള പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കിംസ് ഹോസ്പിറ്റൽ സിഇഒ താരിഖ് നജീബ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ചലച്ചിത്ര കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പി.ആർ.ഒ. - എ.എസ്. ദിനേശ്.

Also read: Jawanum Mullapoovum | ലോക്ക്ഡൗൺ കാലത്തെ ജയശ്രീ ടീച്ചറും, ജവാൻ ഗിരിധറും; 'ജവാനും മുല്ലപ്പൂവും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അടച്ചിടൽ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലെ കഥയുമായി മലയാള ചിത്രം 'ജവാനും മുല്ലപ്പൂവും.' (Jawanum Mullapoovum) കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബർ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളിൽ ഇരുൾ പരത്തിക്കൊണ്ടിരുന്നു.

സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്കൂൾ അദ്ധ്യാപികയായ ജയശ്രീ ടീച്ചറും സൈനിക ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോൻ അണിയിച്ചൊരുക്കുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ ഗിരിധറും ജയശ്രീയും ഇരുധ്രുവങ്ങളിലാണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്.

ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ. ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും,സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന 'ജവാനും മുല്ലപ്പൂവും' പ്രദർശനത്തിന് തയ്യാറാകുന്നു.
Published by:user_57
First published: