• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോടതിയെ വിവാഹം കഴിച്ച അവസ്ഥയിൽ: സംവിധായകൻ ആനന്ദ് പട്‌വർധൻ

Anand Patwardhan on his constant legal encounters for screening his movies | വിലക്കുകൾ മറികടന്നെത്തിയ ഡോക്യുമെന്ററിക്ക് മേളയിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്

news18india
Updated: June 26, 2019, 5:32 PM IST
കോടതിയെ വിവാഹം കഴിച്ച അവസ്ഥയിൽ: സംവിധായകൻ ആനന്ദ് പട്‌വർധൻ
ആനന്ദ് പട്‌വർധൻ
  • Share this:
തിരുവനന്തപുരം: സിനിമ നിർമ്മിക്കുന്നതിലും കൂടുതൽ സമയം താൻ കോടതികൾ കയറിയിറങ്ങുകയാണെന്നും കോടതിയെ വിഹാഹം കഴിച്ച അവസ്‌ഥയാണ്‌ ഇപ്പോഴുള്ളതെന്നും സംവിധായകൻ ആനന്ദ് പട്‌വർധൻ. രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ തന്റെ ഡോക്യൂമെന്ററി 'വിവേകി'ന്റെ പ്രദർശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കുകൾ മറികടന്നെത്തിയ ഡോക്യുമെന്ററിക്ക് മേളയിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നിറ കൈയ്യടികളോടെയാണ് കൈരളി തിയേറ്ററിൽ പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. തന്റെ മുൻ ചിത്രങ്ങളുടെ പ്രദർശനാനുമതിക്ക് ഒറ്റക്കാണ് പോരാടിയതെന്നും വിവേക് പ്രദർശിപ്പിക്കാൻ തന്നോടൊപ്പം നിന്ന് പോരാടിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരുന്ന ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കുന്നതിന് ഇന്നലെയാണ് കേരള ഹൈക്കോടതി അനുമതി നൽകിയത്. പട്‌വർധനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.

IDSFFK


കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ ഡോക്യൂമെന്ററിയുടെ പ്രദർശനം മേളയുടെ അവസാന ദിവസത്തേക്ക് അക്കാദമി നീട്ടിയിരുന്നു. പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിലക്ക് അപ്രതീക്ഷിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പട്‌വർ‍ധൻ ഇന്നലെ പ്രതികരിച്ചിരുന്നു.

മതേതരത്വത്തിനും സ്വതന്ത്ര ചിന്തകർക്കും നേരെ ഹിന്ദുത്വ തീവ്രവാദികൾ നടത്തുന്ന അക്രമങ്ങളാണ് 'വിവേക്' ചർച്ച ചെയ്യുന്നത്. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ ഗൗരി ലങ്കേഷ്‌ എന്നിവരുടെ കൊലപാതകങ്ങളിൽ ഹിന്ദുത്വ തീവ്രവാദികൾക്കുള്ള പങ്ക്, മുംബൈ സ്ഫോടനം, ആൾകൂട്ട കൊലപാതകങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ നാല് മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ലോക പ്രശസ്തമായ പല മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ഒരു ചലച്ചിത്ര മേളയിൽ 'വിവേക്' പ്രദർശനത്തിനെത്തുന്നത്.

First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...