#മീര മനു പ്രിയദര്‍ശനും സത്യന് അന്തിക്കാടും വരെ വന്നിരുന്ന് ചായ കുടിച്ച കഥ പറയുന്ന തട്ടുകടയുടെ നടത്തിപ്പുകാരന്റെ വീമ്പിളക്കല്‍ കേട്ടുകൊണ്ട് അവിടെ ഇരിക്കുകയാണ് ഇസഹാക്ക് ഇബ്രാഹിം എന്ന ചെറുപ്പക്കാരന്. പറയുന്നത് തള്ള് ആണെന്ന് ഇരിക്കുന്നവര്‍ എല്ലാം മനസ്സിലാക്കിയിട്ടും ഇയാള്‍ ഒരു പുഞ്ചിരിയോടെ അടുത്ത് ചെന്ന് നാളെ ഒരിക്കല്‍ ആ ചായക്കടക്കാരന് 'ഇസഹാക്ക് ഇബ്രാഹിം ഇവിടെ വന്നു ചായ കുടിച്ചിരുന്നു എന്ന് പറയാം' എന്ന് ആത്മവിശ്വാസത്തോടെ ഉറപ്പ് നല്കാന് ആവുന്നു. അപ്പോള്‍ അയാള്‍ക്ക് കൈമുതല്‍ ആത്മവിശ്വാസവും, കുറെ സ്വപ്നങ്ങളും, തന്നിലുള്ള വിശ്വാസവും കഴിവും മാത്രമാണ്.
ഒരു ചെറുപ്പക്കാരന്റെയും സിനിമാ സ്വപ്നങ്ങള്‍ പേറി നടക്കുന്ന അനേകായിരങ്ങളുടെയും പ്രതിനിധിയായി ടൊവിനോ തോമസ് ഇസഹാക്കിന്റെ മുഖമായി മാറുകയാണ് ആന്‍ഡ് ദി ഓസ്കര് ഗോസ് ടുവില്‍. പിറന്നു വീണപ്പോള്‍ പിതാവ് ചെവിയില്‍ ഓതുന്ന മന്ത്രം കഴിഞ്ഞാല്‍ അവന്റെ ചെവിയില്‍ തറയ്ക്കുന്നത് സിനിമ ഡയലോഗ് ആണ്. പിന്നെ പ്രാണവായു പോലെ വിട്ടുപോകാതെ സിനിമ അവനൊപ്പം വളരുകയാണ്.
Also Read: 'ഇതാണ് ആ ബ്ലാസ്റ്റ്'; ലൂസിഫറിലെ ട്രക്ക് പൊട്ടിത്തെറിയുടെ പിന്നാമ്പുറ കാഴ്ചകൾസിനിമ എന്ന സ്വപ്നത്തിലേക്ക് നടന്നു നീങ്ങുന്ന ചെറുപ്പക്കാരുടെ എല്ലാംമുഖം ആവാന്‍ ഇവിടെ നായകന് കഴിയുന്നു എന്നതാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്. സിനിമ ഹൃദയത്തിലേറ്റി നടക്കുന്ന ഓരോ ഇസഹാക്കും കടന്നു പോകുന്ന വഴിയെയാണ് ഇയാളുടെയും സഞ്ചാരം. ആ യാത്ര ഇവിടെ തുടങ്ങുന്നു. അലച്ചിലുകളിലൂടെ, നെടുവീര്‍പ്പുകളിലൂടെ, നല്ലതിനായുള്ള നിരാശകളിലൂടെ, ചെറുതും വലുതുമായ സന്തോഷങ്ങളിലൂടെ. ഒരു കന്നി സംവിധായന്റെ 'മിന്നാമിനുങ്ങുകളുടെ ആകാശം' എന്ന സ്വപ്ന ചിത്രവുമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.