സിനിമ സ്വപ്നം മാത്രമല്ല ജീവിതം കൂടിയാണ് ഇസാക് ഇബ്രാഹിം എന്ന ചെറുപ്പക്കാരന്. ആ സ്വപ്നത്തിന്റെ കയ്പ്പും മധുരവും കലർന്ന വഴികളിലൂടെയുള്ള അയാളുടെ സഞ്ചാരമാണ് ആൻഡ് ദി ഓസ്കർ ഗോസ് ടു. ടൊവിനോ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. രണ്ടു മിനിറ്റ് ദൈർഖ്യമുള്ള ട്രെയ്‌ലർ ആണിത്. കാനഡയിലെ ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരങ്ങൾ തുത്തുവാരിയ ചിത്രം കൂടിയാണിത്. ഇവിടെ ടൊവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നാണ് ചിത്രത്തിലെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
സിനിമയ്ക്കുള്ളിലെ സിനിമയാണ് കഥ. പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുസിത്താരയാണ് നായികവേഷത്തിലെത്തുന്നത്. ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താരയുടെ കഥാപാത്രം. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. കാനഡയിലായിരുന്നു പ്രധാനമായും ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ ചിത്രീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.