നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Andhaghaaram On Netflix| ആറ്റ്‌ലിയുടെ അന്ധകാരം നെറ്റ്ഫ്ലിക്സിൽ; റിലീസ് നവംബർ 24 ന്

  Andhaghaaram On Netflix| ആറ്റ്‌ലിയുടെ അന്ധകാരം നെറ്റ്ഫ്ലിക്സിൽ; റിലീസ് നവംബർ 24 ന്

  നവാഗതനായ വിഘ്നരാജൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  Andhaghaaram

  Andhaghaaram

  • Share this:
   സംവിധായകൻ ആറ്റ്‌ലി നിർമിച്ച ചിത്രം അന്ധകാരം നെറ്റ്ഫ്ലിക്സ് റിലീസിന്. ആറ്റ്‌ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നവംബർ 24 ന് ചിത്രം പുറത്തിറങ്ങും. നവാഗതനായ വിഘ്നരാജൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

   കൈതി ഫെയിം അർജുൻ ദാസും വിനോദ് കിഷനും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അന്ധനായ മാന്ത്രികനും ക്രിക്കറ്റ് കളിക്കാരനും മനോരഗോ വിദഗ്ധനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തമിഴിന് പുറമേ, തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.


   പൂജ രാമചന്ദ്രൻ, കുമാർ നടരാജൻ, മിഷ ഘോഷാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. നേരത്തേ, സൂര്യ നായകനായ സൂരാരി പോട്ര്, നയൻതാര നായികയായ മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളും ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നു.

   ഭാഷാ ഭേദമന്യേ ഇന്ത്യയിലെ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും അന്ധകാരമെന്ന് ആറ്റ്‌ലി ട്വിറ്ററിൽ കുറിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ വിഘ്നരാജൻ എന്ന സംവിധായകൻ സിനിമാ ലോകത്ത് പേര് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

   പ്രദീപ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
   Published by:Naseeba TC
   First published: