നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുഷ്പകവിമാനം, അണുബോംബ് കാലം കഴിഞ്ഞു: ഇനി കഞ്ഞി വയ്ക്കുന്ന റോബോട്ടും!

  പുഷ്പകവിമാനം, അണുബോംബ് കാലം കഴിഞ്ഞു: ഇനി കഞ്ഞി വയ്ക്കുന്ന റോബോട്ടും!

  Android Kunjappan movie introduces a food preparing robot | സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ഹ്യൂമനോയിഡ് അഥവാ മനുഷ്യ റോബോട്ട് ആണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്

  ആൻഡ്രോയിഡ് കുഞ്ഞപ്പൻ

  ആൻഡ്രോയിഡ് കുഞ്ഞപ്പൻ

  • Share this:
   ഭക്ഷണം പാകം ചെയ്യുന്ന ഒരു റോബോട്ട് വീട്ടിൽ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാവും? ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാവുമായിരിക്കും.

   മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിച്ച്, നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ടീസർ, സംവിധായകനും നിർമ്മാതാവുമായ ആഷിഖ് അബുവും, നടൻ കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി.

   സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ഹ്യൂമനോയിഡ് അഥവാ മനുഷ്യ റോബോട്ട് ആണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. നർമ്മത്തിൽ പൊതിഞ്ഞ വേറിട്ട ടീസർ, ഭക്ഷണം പാകം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനെ പ്രേക്ഷകരിലേക്ക് എത്തിച്ചു ചർച്ചാ വിഷയമായി കഴിഞ്ഞു.

   റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബർ 8ന് റിലീസാവും. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് പറയുന്നത്.

   ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 . പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്.

   ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.   First published: