നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി 'ഗൂഗിള്‍ കുട്ടപ്പ'; തമിഴ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

    ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി 'ഗൂഗിള്‍ കുട്ടപ്പ'; തമിഴ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

    സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് സംവിധായകന്‍ കെ. എസ്. രവികുമാര്‍ ആണ്

    • Share this:
      മലയാളത്തലെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി ഗൂഗിള്‍ കുട്ടപ്പയായി തമിഴിലേക്ക്. മലയാളത്തില്‍ നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചു പറ്റിയ കുഞ്ഞപ്പന്റെ തമിഴ് പതിപ്പിലെ ടീസര്‍ പുറത്ത് വിട്ടിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്‍ ശിവകാര്‍ത്തികേയന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

      സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് സംവിധായകന്‍ കെ. എസ്. രവികുമാര്‍ ആണ്. യോഗി ബാബു, ബിഗ് ബോസ് ലാസ്യ, ദര്‍ശന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിബ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്.



      'റോബര്‍ട്ട് ആന്‍ഡ് ഫ്രാങ്ക്' എന്ന അമേരിക്കന്‍ സിനിമയുടെ ആവിഷ്‌കാരമാണ് ഈ ചിത്രം, 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന പേരില്‍ മലയാളത്തില്‍ ചിത്രീകരിച്ചു.

      വിദേശത്ത് ജോലി ചെയ്യുന്ന മകന്‍, പിതാവ് തനിച്ച് വീട്ടിലായായിരിക്കുന്നതിനാല്‍ സഹായത്തിനായി ഒരു റോബോട്ടിനെ അയയ്ക്കുന്നു. പിന്നീട് ആ റോബോട്ട് കുടുംബത്തിന്റെ ഭാഗമായി മാറുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.

      Also read - മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍

      രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം 'നോ വേ ഔട്ട്' ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പുറത്തിറക്കി

      രമേഷ് പിഷാരടി നായക വേഷം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ട് ' ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു. നവാഗതനായ നിധിന്‍ ദേവീദാസാണ് സംവിധായകന്‍. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്.

      പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.

      സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്.എഡിറ്റര്‍ കെ ആര്‍ മിഥുന്‍. സംഗീതം കെ ആര്‍ രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍, കലാ സംവിധാനം ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി,ഡിസൈന്‍സ് റിത്വിക് ശശികുമാര്‍, ആരാച്ചാര്‍.
      പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.
      Published by:Karthika M
      First published:
      )}