ഒരു പ്രിയതാരം കൂടി അച്ഛനായി; താരപുത്രന്റെ ചിത്രമിതാ

Aneesh G Menon and wife blessed with a baby boy | മലയാള സിനിമയിൽ ഒരു 'ഡാഡി കൂൾ' കൂടി

News18 Malayalam | news18-malayalam
Updated: October 23, 2019, 5:42 PM IST
ഒരു പ്രിയതാരം കൂടി അച്ഛനായി; താരപുത്രന്റെ ചിത്രമിതാ
കുഞ്ഞിന്റെ ചിത്രം
  • Share this:
മലയാള സിനിമയിലെ യുവ താരനിരയിലെ പരിചിത മുഖമാണ് അനീഷ് ജി.മേനോൻ. ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ അളിയൻ എന്ന് പറഞ്ഞാൽ പൊടുന്നനെ ആ മുഖം മനസ്സിൽ തെളിയും. ക്യാപ്പുചീനോയിലെ നായക വേഷവും അനീഷ് ജി. മേനോൻ കൈകാര്യം ചെയ്‌തു. ഈ വർഷം പുറത്തിറങ്ങിയ 'ഒരു അഡാർ ലവ്', 'കായംകുളം കൊച്ചുണ്ണി', 'ലൂസിഫർ' ചിത്രങ്ങളിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌തു.

ഇപ്പോഴിതാ മലയാള സിനിമയിലെ അച്ഛന്മാരുടെ നിരയിലേക്ക് അനീഷ് ജി. മേനോനും എത്തിയിരിക്കുന്നു. അനീഷിനും ഭാര്യ ഐശ്വര്യക്കും ഒരാൺകുഞ്ഞ് പിറന്നിരിക്കുന്നു. മയിൽ‌പീലി പുതപ്പു മൂടി, പതുപതുത്ത സോഫയിൽ അമർന്നു കിടക്കുന്ന മാലാഖ കുഞ്ഞിന്റെ ചിത്രം അനീഷ് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ്. ഒപ്പം അച്ഛനും അമ്മയും കുഞ്ഞിന് പരിരക്ഷകരായി ചുറ്റുമുള്ള ചിത്രവുമുണ്ട്.First published: October 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading