• HOME
 • »
 • NEWS
 • »
 • film
 • »
 • Unni Mukundan | ഉണ്ണി വാക്ക് പറഞ്ഞാൽ വാക്കാണ്; നടൻ അനീഷ് രവിയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു

Unni Mukundan | ഉണ്ണി വാക്ക് പറഞ്ഞാൽ വാക്കാണ്; നടൻ അനീഷ് രവിയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു

Aneesh Ravi recollects a promise made by Unni Mukundan | ഉണ്ണിയെക്കുറിച്ച് നടനും അവതാരകനുമായ അനീഷ് രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ഷെഫീക്കിന്റെ സന്തോഷം' സെറ്റിൽ നിന്നും

'ഷെഫീക്കിന്റെ സന്തോഷം' സെറ്റിൽ നിന്നും

 • Share this:
  വന്നവഴി മറക്കാത്തവർക്ക് എന്നും സ്നേഹബന്ധങ്ങൾ ഏറെയുണ്ടാവും. ഒരിക്കൽ പറഞ്ഞ വാക്ക് കാലമെത്ര കഴിഞ്ഞാലും ഓർത്തെടുത്ത്, അത് ചെയ്യാൻ അവർ ബാധ്യസ്ഥരായിരിക്കും. പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനും അവതാരകനുമായ അനീഷ് രവി (Aneesh Ravi) അത്തരത്തിൽ ഒരു വാക്കിന്റെ കാര്യം ഓർത്തെടുക്കുന്നു. വാക്ക് കൊടുത്തത് ഉണ്ണി മുകുന്ദനും (Unni Mukundan). അനീഷിന്റെ പോസ്റ്റ് ചുവടെ:

  അതൊരു വെറും വാക്കല്ലായിരുന്നു ...
  "അടുത്ത പ്രോജെക്ടിൽ ചേട്ടനുണ്ടാവും
  അതിനായ് ഒരോർമ്മപ്പെടുത്തൽ കൂടി വേണ്ട "
  ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ അദ്ദേഹം തന്ന വാക്കായിരുന്നു ...!
  അത് സംഭവിച്ചു എന്നതാണ് സത്യം ...!
  സിനിമ അല്ലേ
  ഇത് പോലെ എത്രയോ പേർ വാഗ്ദാനങ്ങൾ തരാറുണ്ടായിരുന്നു ...
  പക്ഷെ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിയ്ക്കു കാണാമായിരുന്നു
  അത് സത്യത്തിന്റേതായിരിന്നു...
  കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിയേറ്ററിൽ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിയ്ക്കുമ്പോൾ ഒരു കാൾ ...
  പരിചയമില്ലാത്ത നമ്പർ ..?
  ഫോണെടുത്തു
  അനീഷേട്ടനല്ലേ ..?
  അതെ ..!
  ഞാൻ അനൂപ്
  “ഷഫീഖ്ന്റെ സന്തോഷം “ സിനിമയുടെ സംവിധായകനാണ്
  ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു പുതിയ സിനിമയിൽ ഒരു നല്ല കഥാപാത്രം നൽകണമെന്ന് ...!
  അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ ...
  ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ ...
  അനൂപ് ഒന്നു കൂടി കൂട്ടി ചേർത്തു ചേട്ടനെന്നെ അറിയാം ...
  ഓർമയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് അനൂപ് വാചാലനായി
  ഒരുപാട് സന്തോഷം തോന്നി
  നേട്ടങ്ങൾക്കരികിലൂടെ ചേർന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്
  പക്ഷെ ...
  ഉണ്ണിയും അനൂപും ഓർമ്മകളുടെ വസന്തത്തിൽ "സന്തോഷം "
  കണ്ടെത്തുന്നവരാണെന്നറിയുമ്പോൾ അടക്കാനാകാത്ത "സന്തോഷം"
  അങ്ങനെ "ഷഫീഖിന്റെ സന്തോഷം "
  സുബൈറിന്റെ കൂടി സന്തോഷമായി ....(എന്റെ കഥാപാത്രം )
  ഏപ്രിൽ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാൻ അളിയൻസിന്റെ ലൊക്കേഷനിൽ നിന്നും ഈരാറ്റുപേട്ടയിലെത്തി
  ഒപ്പം കൂടി ...


  ഇന്നലെ ചെറിയ പെരുന്നാൾ ദിനത്തിൽ
  ഞങ്ങൾ എല്ലാവരും രാവിലെ തന്നെ ഈരാറ്റു പേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി ...
  ഇനി
  പൂജ
  പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തിൽ പ്രാർത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളിൽ പതിഞ്ഞ കർപ്പൂരത്തിന് ഞാൻ ദീപം തെളിച്ചു ..
  ഷൂട്ട് തകൃതിയായി നടക്കുന്നു
  ഒന്നരമണിയായിക്ലൈമാക്സ് സീൻ ആണ്
  ബ്രേക്ക് ആയിട്ടില്ല
  മട്ടൻ ബിരിയാണി എത്തി പക്ഷെ ..!
  രണ്ട് ഷോട്ട് ബാക്കി ഉണ്ട് ..
  പെട്ടെന്ന് ബാല (artor )
  പറഞ്ഞു
  "വിശക്കുന്നവർ ...
  ഒരല്പം വെയിറ്റ് ചെയ്യണേ ...
  പൊട്ടിച്ചിരി ഉണർന്നു ...
  സീൻ കഴിഞ്ഞു
  Break ...!
  സ്പെഷ്യൽ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാൻ തുടങ്ങി ..
  അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകൾക്കൊടുവിൽ എത്തിയ ചെറിയ പെരുന്നാൾ
  ഷഫീക്കും കൂട്ടരും "സന്തോഷ"പൂർവ്വം ഒരുമിച്ച് ആഘോഷിച്ചു ...

  Summary: Actor Aneesh Ravi writes a note on Unni Mukundan upon joining the sets of Shefeeekkinte Santhosham
  Published by:user_57
  First published: