• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അങ്കമാലി ഡയറീസ് മറാത്തിയിലേക്ക്; കോലാലംപൂർ ഡയറീസ് വരുന്നു

news18
Updated: August 11, 2018, 11:41 AM IST
അങ്കമാലി ഡയറീസ് മറാത്തിയിലേക്ക്; കോലാലംപൂർ ഡയറീസ് വരുന്നു
news18
Updated: August 11, 2018, 11:41 AM IST
നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയ ചിത്രമാണ് 2017ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രം 86 ഓളം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഒരുക്കിയത്. ആന്റണി വർഗീസും അപ്പാനി ശരത്തും ടിറ്റോ വിൽസനും ലിച്ചിയുമൊക്കെ പ്രേക്ഷകർക്കിടയിൽ ഇന്നും തിളങ്ങി നിൽക്കുന്നു.

അങ്കമാലി ഡയറീസിന് റീമേക്ക് വരുന്നു എന്നതാണ് പുതിയ വാർത്തകൾ. ഹിന്ദിയിലേക്കോ തമിഴിലേക്കോ അല്ല, മറാത്തയിലേക്കാണ് ചിത്രം റീമേക്ക് ചെയ്ചുന്നത്. കോലാലംപൂർ ഡയറീസ് എന്ന പേരിലാണ് മറാത്തിയിൽ ചിത്രം എത്തുന്നത്.

ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സംവിധായകൻ അവധൂത് ഗുപ്തെയും വജീർ സിംഗും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഷെഡ്യൂളിലാണെന്നാണ് സൂചനകൾ. അഭിനേതാക്കൾ ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
First published: August 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍