• HOME
 • »
 • NEWS
 • »
 • film
 • »
 • Anikha Surendran | അനിഖ സുരേന്ദ്രൻ ഇനി നായിക; 'ഓ മൈ ഡാർലിംഗ്' ആരംഭം കുറിച്ചു

Anikha Surendran | അനിഖ സുരേന്ദ്രൻ ഇനി നായിക; 'ഓ മൈ ഡാർലിംഗ്' ആരംഭം കുറിച്ചു

'ഓ മൈ ഡാർലിംഗ്' സിനിമയിൽ അനിഖാ സുരേന്ദ്രൻ നായിക

അനിഖ സുരേന്ദ്രൻ

അനിഖ സുരേന്ദ്രൻ

 • Last Updated :
 • Share this:
  ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ അനിഖ സുരേന്ദ്രൻ (Anikha Surendran) നായികയാകുന്ന 'ഓ മൈ ഡാർലിംഗ്' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ചിങ്ങം ഒന്നിന് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

  ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്‌മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, ആർട്ട് - എം. ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി.ആർ.ഒ. - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് - പോപ്കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ - ലൈജു ഏലന്തിക്കര.
  Also read: അമ്പതിലേറെ താരങ്ങൾ;അമ്പതിനായിരത്തിലേറെ അഭിനേതാക്കൾ; 'പത്തൊമ്പതാം നൂറ്റാണ്ട്' മേക്കിങ് വീഡിയോ

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്.

  സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയറ്ററുകളിലെത്തും. 'പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും.അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകൻെറ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു' സംവിധായകന്‍ വിനയൻ കുറിച്ചു.

  Summary: Anikha Surendran begins her stint as a lead actor in Malayalam
  Published by:user_57
  First published: