• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മമ്മൂട്ടിയോട് മാത്രമല്ല; ഫേസ്ആപ്പ് ഈ ബോളിവുഡ് താരത്തിന് മുന്നിലും തോറ്റു

Amused by People's Creativity, Says Anil Kapoor on His Viral ‘Ageless’ FaceApp Memes | 62കാരനായ അനിൽ കപൂറാണ് 'പ്രായം ബാധിക്കാത്ത' ഫേസ്ആപ്പ് താരം

news18india
Updated: July 29, 2019, 11:49 AM IST
മമ്മൂട്ടിയോട് മാത്രമല്ല; ഫേസ്ആപ്പ് ഈ ബോളിവുഡ് താരത്തിന് മുന്നിലും തോറ്റു
അനിൽ കപൂർ
news18india
Updated: July 29, 2019, 11:49 AM IST
ഫേസ്ആപ്പിൽ വൃദ്ധന്മാരും വൃദ്ധകളും ആവുന്ന തിരക്കിലായിരുന്നല്ലോ താരങ്ങൾ. മലയാള സിനിമയിൽ ഫേസ്ആപ്പ് പോലും തോറ്റു പോയി എന്ന പേര് വീണ ഒരേയൊരു താരം മമ്മൂട്ടി ആണ്. എന്നാൽ ഇവിടെ മാത്രമല്ല ബോളിവുഡിലും പ്രായം തോറ്റു പോകുന്ന നടന്മാർ ഉണ്ടെന്നതിന് തെളിവാണ് അനിൽ കപൂർ. അനിലിന്റെ ചിത്രങ്ങൾ കൊണ്ട് തീർത്ത ട്രോളുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. ഫേസ്ആപ്പ് വിചാരിച്ചിട്ടും വയസ്സനാക്കാൻ കഴിയാത്ത താരം എന്ന നിലയിലാണ് അനിൽ കപൂറിനെ ചുറ്റിപ്പറ്റിയുള്ള ഫേസ്ആപ്പ് ട്രോളുകൾ.

Screen Shot 2019-07-29 at 10.19.53 AM

Screen Shot 2019-07-29 at 10.19.26 AMScreen Shot 2019-07-29 at 10.19.16 AM

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഇന്റെർസ്റ്റെല്ലാറിലെ യുവാവായ അച്ഛൻ പ്രായം ചെന്ന മകളെ മരണക്കിടക്കയിൽ കാണാൻ പോകുന്ന മീം എടുത്ത് അത് അനിൽ കപൂറും മകൾ സോനം കപൂറും എന്ന നിലയിൽ വരെയുണ്ട് ട്രോളുകൾ.



തന്റെ പേരിൽ ഇറങ്ങുന്ന മീമുകളെപ്പറ്റി 62 കാരനായ അനിൽ കപൂറിന് പറയാനുള്ളത് ഇതാണ്. "ജനങ്ങളുടെ ക്രിയാത്മകത കണ്ട് ഞാൻ അമ്പരന്നിരിക്കുകയാണ്. എന്നെ കൊണ്ടുള്ള മീമുകൾ തീർന്നെന്നും കരുതി ഇരിക്കുമ്പോൾ അവർ ഉടൻ തന്നെ അടുത്തതുമായി വരും. ഞാൻ ശ്രമിക്കാതെ ഇരുന്നിട്ടും എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെ ആനന്ദിപ്പിക്കാനും, പ്രചോദിപ്പിക്കാനും കഴിയുന്നതിൽ സന്തോഷം," അനിൽ പറയുന്നു.

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...