Animation film CID മൂസ വീണ്ടും; ആനിമേഷൻ സിനിമയുടെ ടീസർ പുറത്ത്

ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്

News18 Malayalam
Updated: October 28, 2020, 7:40 PM IST
Animation film CID മൂസ വീണ്ടും; ആനിമേഷൻ സിനിമയുടെ ടീസർ പുറത്ത്
CID moosa
  • Share this:
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നായ CID മൂസ വീണ്ടും വരുന്നു. CID മൂസയുടെ നിർമ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം പുറത്തുവിട്ടത്. 17 വർഷം മുമ്പ് ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ.

ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.









View this post on Instagram






A post shared by Dileep (@dileepactor) on





ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.

ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്ന ചിത്രമായിരുന്നു സിഐഡി മൂസ. സമീപ ഭാവിയിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാമെന്ന് സംവിധായകൻ ജോണി ആന്റണിയും പറഞ്ഞിരുന്നു.
Published by: user_49
First published: October 28, 2020, 7:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading