നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പോലീസുകാർക്കും സിനിമ കാണണം; അഞ്ചാം പാതിരക്ക് മൂന്നു ജില്ലകളിൽ സ്പെഷ്യൽ ഷോ

  പോലീസുകാർക്കും സിനിമ കാണണം; അഞ്ചാം പാതിരക്ക് മൂന്നു ജില്ലകളിൽ സ്പെഷ്യൽ ഷോ

  Anjaam Paathira movie to have exclusive shows in three districts exclusively for police | കുഞ്ചാക്കോ ബോബന്റെ ക്രൈം ത്രില്ലർ അഞ്ചാം പാതിരാ കാണാൻ പോലീസും

  News18 Malayalam

  News18 Malayalam

  • Share this:
   2020ന്റെ തുടക്കത്തിൽ തന്നെ കാണികളെ മുൾമുനയിൽ നിർത്തിയ കുഞ്ചാക്കോ ബോബന്റെ ക്രൈം ത്രില്ലർ അഞ്ചാം പാതിരാ കാണാൻ പോലീസും. കേരള പോലീസിന്റെ ആവശ്യപ്രകാരം കേരളത്തിലെ മൂന്നു ജില്ലകളിൽ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്) പോലീസുകർക്കായി അഞ്ചാം പാതിരയുടെ സ്‌പെഷ്യൽ ഷോ ഉണ്ടാവും. ആദ്യ ഷോ കൊച്ചിയിൽ ജനുവരി 29 വൈകീട്ട് 6 മണിക്ക് ശ്രീധർ തീയറ്ററിൽ നടക്കും.

   കുഞ്ചാക്കോ ബോബൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'അഞ്ചാം പാതിര'. സൈക്കോ ക്രിമിനലിനെ ആസ്‌പദമാക്കി നിർമ്മിച്ച ക്രൈം, സസ്പെൻസ് ഡ്രാമയാണ് ഈ സിനിമ.

   ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജോസഫ്, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

   ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിർവ്വഹിക്കുന്നു. സംഗീതം സുഷിൻ ശ്യാം.

   First published:
   )}