Anjaam Pathiraa| മിഥുൻ മാനുവൽ തോമസ് ബോളിവുഡിലേക്ക്; അഞ്ചാം പാതിരയുടെ ഹിന്ദിപ്പതിപ്പൊരുക്കും
മിഥുൻ മാനുവൽ തോമസ് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.

anjaam pathira
- News18 Malayalam
- Last Updated: August 31, 2020, 3:28 PM IST
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം അഞ്ചാം പാതിര ബോളിവുഡിലേക്ക്. മിഥുൻ മാനുവൽ തോമസ് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. റിലയൻസ് എന്റർടെയ്ൻമെന്റും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും ചേർന്നാണ് ബോളിവുഡിൽ ചിത്രം ഒരുക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. ജനുവരിയിൽ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്രിമിനോളജിസ്റ്റായ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ഷറഫുദ്ദീന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. സുഷീൻ ശ്യാമിന്റെ സംഗീതവും ശ്രദ്ധേയമായി.
ബോളിവുഡിൽ ചിത്രം ഒരുങ്ങുമ്പോൾ ആരൊക്കെയാകും പ്രധാന താരങ്ങൾ എന്ന് വ്യക്തമല്ല.

IT'S OFFICIAL... Reliance Entertainment, Ashiq Usman Productions and AP International join hands for #Hindi remake of #Malayalam crime thriller #AnjaamPathiraa [released in 2020]... Midhun Manuel Thomas directed the #Malayalam film, which was a commercial and critical success. pic.twitter.com/2IIyhbCCcw
— taran adarsh (@taran_adarsh) August 31, 2020