• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മക്കളെ വേണ്ടെന്ന് തോന്നിയാൽ ഉപേക്ഷിക്കേണ്ട, കൊല്ലണ്ട,' അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ

Anjali Ameer's emotional Facebook post | നടി അഞ്ജലി അമീറിന്റെ ഫേസ്ബുക്കിൽ പതിഞ്ഞ വാക്കുകൾ മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത ആർക്കും ഹൃദയത്തിൽ തറയ്ക്കും

news18india
Updated: April 8, 2019, 2:33 PM IST
'മക്കളെ വേണ്ടെന്ന് തോന്നിയാൽ ഉപേക്ഷിക്കേണ്ട, കൊല്ലണ്ട,' അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ
അഞ്ജലി അമീർ
news18india
Updated: April 8, 2019, 2:33 PM IST
"ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം." നടി അഞ്ജലി അമീറിന്റെ ഫേസ്ബുക്കിൽ പതിഞ്ഞ വാക്കുകൾ മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത ആർക്കും ഹൃദയത്തിൽ തറയ്ക്കും. തൊടുപുഴയിൽ രണ്ടാനച്ഛൻ ക്രൂര മർദ്ദനത്തിനിടയാക്കിയ പിഞ്ചു ബാലന്റെ മരണത്തിനു ശേഷമാണ് അഞ്ജലി തന്റെ ഫേസ്ബുക് ചുവരിൽ ഇങ്ങനെ കുറിക്കുന്നത്. അഞ്ജലിക്കെന്നല്ല, കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന, അവരെ ലാളിക്കാൻ വെമ്പൽ കൊള്ളുന്ന ഓരോ വ്യക്തിയും ഇപ്പോൾ പറയുന്നത് ഇത് തന്നെയാവും.



കേരളത്തിൽ നിന്നും സിനിമയിൽ നായികയാവുന്ന ആദ്യ ട്രാൻസ്‌ജെൻഡർ യുവതിയാണ് അഞ്ജലി. മമ്മൂട്ടിയുടെ നായികയായി പേരൻപിലൂലൂടെയായിരുന്നു അരങ്ങേറ്റം. ആ വേഷം അഞ്ജലിയെ ശ്രദ്ധേയയാക്കി മാറ്റുകയും ചെയ്ത്. കൂടാതെ ടെലിവിഷൻ റിയാലിറ്റി ഷോയിലും ഭാഗമായി.

10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. കുട്ടിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മന:പ്പൂര്‍വം പരിക്കുകള്‍ ഏല്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതി അരുണ്‍ ആനന്ദിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

First published: April 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626