• HOME
  • »
  • NEWS
  • »
  • film
  • »
  • അച്ഛന്റെ തിരക്കഥയിൽ അന്നാ ബെൻ ആദ്യമായി; ഒരു സെക്കന്റ് ക്ലാസ് യാത്രയ്ക്ക് ശേഷം ജെക്സൺ ആന്റണി; അഞ്ചു സെന്റും സെലീനയും

അച്ഛന്റെ തിരക്കഥയിൽ അന്നാ ബെൻ ആദ്യമായി; ഒരു സെക്കന്റ് ക്ലാസ് യാത്രയ്ക്ക് ശേഷം ജെക്സൺ ആന്റണി; അഞ്ചു സെന്റും സെലീനയും

കൈതപ്രം, ബി.കെ. ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു

  • Last Updated :
  • Share this:
    മാത്യു തോമസ് (Mathew Thomas), അന്നാ ബെൻ (Anna Ben) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന 'അഞ്ചു സെന്റും സെലീനയും' (Anchu Centum Seleenayum) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 21 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ വെച്ച് നിർവ്വഹിക്കും.

    സുധി കോപ്പ, സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പൗളി വത്സൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഇഫോർ എന്റർടെയ്നമെന്റ്, എ.പി. ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി. നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

    കൈതപ്രം, ബി.കെ. ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ- രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, സ്റ്റിൽസ്- ഗിരിശങ്കർ, ഡിസൈൻ-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- അബു ആർ. നായർ, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ, സൗണ്ട് മിക്സിംഗ്- രാജാകൃഷ്ണൻ, വിഎഫ്എക്സ്- അജീഷ് പി. തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എബിൻ എടവനക്കാട്, പി.ആർ.ഒ.-എ.എസ്. ദിനേശ്.




    Also read: Zakariya | സംവിധായകൻ സക്കരിയ നായകൻ; ചിത്രം 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

    'സുഡാനി ഫ്രം നൈജീരിയ' (Sudani from Nigeria) എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ (Zakariya Mohammed) നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' (Communist Pacha Adhava Appa) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു.

    ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷഫീഖ് വി.ബി., ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നടോടി.
    Published by:user_57
    First published: