HOME » NEWS » Film » MOVIES ANNA BEN STARS IN AN AWARENESS VIDEO AGAINST FAKE CASTING CALLS MM

Mohanlal Fefka | എല്ലാരും ചോദിക്കുന്നു എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? ബോധവത്കരണ വീഡിയോയുമായി അന്ന ബെൻ

Anna Ben stars in the awareness video against fake casting calls | വ്യാജ ഓഡിഷന് പോയ അനുഭവമുണ്ടായിട്ടുണ്ടോ? ബാക്കി ഈ വീഡിയോ പറയും

News18 Malayalam | news18-malayalam
Updated: July 4, 2020, 6:55 PM IST
Mohanlal Fefka | എല്ലാരും ചോദിക്കുന്നു എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? ബോധവത്കരണ വീഡിയോയുമായി അന്ന ബെൻ
അന്ന ബെൻ
  • Share this:
എല്ലാരും ചോദിക്കുന്നു എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ, ആരാ എന്നൊക്കെ. അന്ന ബെൻ ഡയലോഗ് പറഞ്ഞു തുടങ്ങുകയാണ്. ക്യാമറക്ക് പിന്നിൽ നിന്നും കട്ട് പറയുന്നു. കൂടുതൽ ഫീൽ വേണമത്രേ. അന്ന ഡയലോഗ് ആവർത്തിക്കുന്നു.വീണ്ടും കട്ട്. ഉള്ളിൽ നിന്നും വരുന്ന തരത്തിൽ അവതരിപ്പിക്കാനാണ് ഇത്തവണ നിർദ്ദേശം.വീണ്ടും ഡയലോഗ് പറഞ്ഞിട്ടും പോരാ എന്നാണ് പ്രതികരണം. കട്ട് പറഞ്ഞ ശേഷം മുഖം കാണിക്കാത്ത അയാളുടെ കൈ ക്യാമറക്ക് മുന്നിൽ നിന്ന് ഡയലോഗ് പറയുന്ന ആ പെൺകുട്ടിയുടെ നേരെ നീളുകയാണ്.

എന്നാൽ പെൺകുട്ടി കൈതട്ടിമാറ്റി പ്രതികരിക്കുന്നു. വ്യാജ കാസ്റ്റിംഗ് കോളുകൾ കണ്ടു ഓഡിഷന് പോയി അപകടകെണിയിൽ പെടാതിരിക്കാൻ ഫെഫ്‌ക യൂണിയൻ അവതരിപ്പിക്കുന്ന അവബോധ വീഡിയോയാണിത്.



ഇതിനു പിന്നാലെ വ്യാജ ഓഡിഷനുകൾക്കെതിരെ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം മോഹൻലാലിന്റെ ശബ്ദത്തിൽ വരുന്നു. ഓഡിഷനിൽ സംശയം തോന്നിയാൽ ഫെഫ്‌ക വിമെൻസ് സെൽ നമ്പറായ 9846342226 അല്ലെങ്കിൽ ഫെഫ്‌ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ നമ്പറായ 9645342226ൽ ബന്ധപ്പെടാനാണ് നിർദ്ദേശം.

പ്രൊജക്റ്റ് ഡിസൈനർ ബി. ഉണ്ണികൃഷ്ണൻ. ജോമോൻ ടി. ജോൺ ആണ് ക്യാമറയും സംവിധാനവും.
Published by: user_57
First published: July 4, 2020, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories