14 വർഷങ്ങൾ; പാറ പോലെ ഉറച്ച ഓർമ്മകൾ

Anniyan graffiti throwback | വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും വരാതെ 'അന്യൻ' പാറകൾ

news18india
Updated: April 15, 2019, 11:10 AM IST
14 വർഷങ്ങൾ; പാറ പോലെ ഉറച്ച ഓർമ്മകൾ
ചിത്രത്തിലെ ഗാന രംഗം
  • Share this:
'അണ്ടൻകാക്കാ കൊണ്ടകാറി...' ഈ ഗാനം ഓർമ്മയില്ലേ? അന്യനിൽ വിക്രമും സദയും ആടി തകർത്ത ഗാന രംഗം. ചിയാൻ വിക്രം നായകനായ അന്യൻ റിലീസ് ആയിട്ട് 14 വർഷം കഴിഞ്ഞിരിക്കുന്നു. ഗാന രംഗത്തിൽ ശ്രദ്ധേയമായ ഒരിടത്ത് ഈ ചിത്രത്തിൽ കാണുന്ന പാറകൾ ഉണ്ട്. തമിഴ് സിനിമയിലെ കാരണവന്മാരായ എം.ജി.ആറും, ശിവാജി ഗണേശനും, രജനികാന്തും, കമൽഹാസനും ഒക്കെ വർണ്ണ ചിത്രങ്ങളായി പതിഞ്ഞ പാറപ്പുറത്തിന് മുൻപിൽ നിന്ന് കൊണ്ട് നായകനും നായികയും സംഘവും നൃത്തം ചെയ്യുന്ന രംഗം. എന്നാൽ വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും വരാതെ നിലനിക്കുകയാണ് 'അന്യൻ' പാറകൾ.സിനിമാ സഹസംവിധായകനും, ഷോർട് ഫിലിം, പരസ്യ സംവിധായകനുമായ ജിതിൻ ലാലാണ് തെങ്കാശിയിൽ ഇന്നും മായാതെ നിൽക്കുന്ന ആ ഓർമ്മകളെ വീണ്ടും ഉണർത്തിയത്. കാറ്റും വെയിലും മഴയുമേറ്റ് അൽപ്പം മങ്ങലേറ്റെങ്കിലും ഇവ നീക്കം ചെയ്തിട്ടില്ല.ശങ്കർ ചിത്രത്തിൽ അന്യൻ, അംബി, റെമോ എന്നിങ്ങനെ ഒരു വ്യക്തിയുടെ ഉള്ളിൽ ഉറങ്ങുന്ന മൂന്നു വ്യക്തിത്വങ്ങളെ പ്രതിപാദിക്കുന്നു. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയെ സാധാരണ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി കൊടുക്കുന്നതിൽ ചിത്രം വളരെ വലിയ പങ്കു വഹിച്ചിരുന്നു. തെലുങ്ക്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ അന്യൻ പിന്നീടിറങ്ങിയിരുന്നു. കേരളത്തിലും വൻ ജനപ്രീതി നേടിയിട്ടുണ്ടായിരുന്നു.

First published: April 15, 2019, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading