അനൂപ് മേനോന്, മുരളി ഗോപി, ബെെജു സന്തോഷ്, സംവിധായകന് രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്വിറ്റ് ഇന്ത്യ'.
മലര് സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി.എസ്. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സി.എ.എ., പാവാട, അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷിബിന്‍ ഫ്രാന്‍സിസ് എഴുതുന്നു.
ഇഷ്ക് ഫെയിം അന്‍ഷാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: ടി.അരുൺകുമാർ. മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ജയ്പൂര്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.