HOME » NEWS » Film » MOVIES ANOOP MENON AND RENJITH IN KING

അനൂപ് മേനോനും, രഞ്ജിത്തും കിംഗ് ഫിഷിൽ

news18india
Updated: December 18, 2018, 11:28 AM IST
അനൂപ് മേനോനും, രഞ്ജിത്തും കിംഗ് ഫിഷിൽ
  • News18 India
  • Last Updated: December 18, 2018, 11:28 AM IST
  • Share this:
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിംഗ് ഫിഷിൽ അനൂപ് മേനോനും രഞ്ജിത്തും നായകന്മാർ. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ എന്ന സബ് ഹെഡിങ്ങോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപും വി.കെ.പിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിംഗ് ഫിഷ്. ഇതിനു മുൻപും അഭിനയം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സംവിധായകനായ രഞ്ജിത് ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടാവും.

വിനായകന്റെ തൊട്ടപ്പൻ, ഫസ്റ്റ് ലുക്ക്

എൻ്റെ മെഴുതിരുത്തി അത്താഴങ്ങളാണ് അനൂപ് മേനോൻറെ ഏറ്റവും പുതിയ ചിത്രം. എഴുത്തുകാരനെന്ന നിലയിലും അനൂപ് തിളങ്ങിയ ചിത്രമാണിത്. മോഹൻലാൽ നായകനായ ഡ്രാമയാണ് രഞ്ജിത്തിന്റെ ഏറ്റവും ഒടുവിലത്തെ സംവിധാന സംരംഭം. ഇരുവരും ആദ്യമായി ഒരു ചിത്രത്തിൽ ഉണ്ണിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. അംജിത് എസ്. കോയ നിർമ്മിക്കുന്നതാണീ ചിത്രം.

വി.കെ. പ്രകാശിൻറെ ഏറ്റവും അടുത്ത് തന്നെ വരാനിരിക്കുന്ന ചിത്രം നിത്യ മേനോൻ നായികയാവുന്ന പ്രാണയാണ്. ഒരേയൊരു കഥാപാത്രമുള്ള ചിത്രമെന്ന പ്രത്യേകതയുണ്ട്. സിങ്ക് സറൗണ്ടിങ് സൗണ്ട് എന്ന സങ്കേതം പരീക്ഷിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ.

First published: December 18, 2018, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories