നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ പോസ്റ്റിനൊപ്പം ചേർത്തിട്ടില്ല.
'കിംഗ് ഫിഷ്' എന്ന സിനിമയിലൂടെ അനൂപ് സംവിധായകനായി മാറിയിട്ടുണ്ട്. ഇതിലെ രണ്ടു നായകന്മാരിൽ ഒരാളും അനൂപാണ്. ദശരഥ വർമ്മ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുക. സംവിധായകൻ രഞ്ജിത് ഒരു മുഴുനീള കഥാപാത്രമാവുന്ന ചിത്രം കൂടിയാണിത്. 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യന് ശേഷം സംവിധായകൻ രഞ്ജിത് വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാവുമിത്.
2020 മെയ് മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. വി.കെ. പ്രകാശ്- അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമയിൽ പ്രിയ പ്രകാശ് വാര്യർ നായികയാവും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.