• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

 വികെ പ്രകാശും അനൂപ് മേനോനും മദ്രാസ് ലോഡ്ജിൽ വീണ്ടും ഒന്നിക്കുന്നു

news18
Updated: July 31, 2018, 7:26 PM IST
 വികെ പ്രകാശും അനൂപ് മേനോനും മദ്രാസ് ലോഡ്ജിൽ വീണ്ടും ഒന്നിക്കുന്നു
news18
Updated: July 31, 2018, 7:26 PM IST
അനൂപ് മേനോൻ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം ഭേദപ്പെട്ട പ്രതികരണവുമായി മുന്നോട്ടു പോവുകയാണ്. ഇതിനു പിന്നാലെ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അനൂപ് മേനോൻ. മദ്രാസ് ലോഡ്ജ് എന്നാണ് ചിത്രത്തിന്റെ പേര്.

വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത് അനൂപ് മേനോനാണ്. 999 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമിക്കുന്നത്.

അനൂപ് മേനോൻ തിരക്കഥ എഴുതി വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജിന്റെ തുടർച്ചയാണ് ചിത്രമെന്നാണ് പുറത്തു വരുന്ന സൂചനകൾ. വ്യത്യസ്തരായ കഥാപാത്രങ്ങളിലൂടെ ബന്ധങ്ങളുടെ ആഴത്തെ കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്.

2015ന്റെ അവസാനത്തോടെയാണ് മദ്രാസ് ലോഡ്ജിന്റെ തിരക്കഥയെ കുറിച്ച് അലോചിച്ചതെന്നാണ് അനൂപ് മേനോൻ പറയുന്നത്. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമാണ് മദ്രാസ് ലോഡ്ജിലെന്ന് അനൂപ് മേനോൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വ്യത്യസ്തമായ അവതരണ രീതി കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2012ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ്. അനൂപ് മേനോന് പുറമെ ജയസൂര്യ, ഹണി റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍