• HOME
  • »
  • NEWS
  • »
  • film
  • »
  • Dear Friend teaser | സൗഹൃദത്തിന്റെ രസക്കാഴ്ചകളുമായി ടൊവിനോ തോമസിന്റെ 'ഡിയർ ഫ്രണ്ട്' ടീസർ

Dear Friend teaser | സൗഹൃദത്തിന്റെ രസക്കാഴ്ചകളുമായി ടൊവിനോ തോമസിന്റെ 'ഡിയർ ഫ്രണ്ട്' ടീസർ

ദർശന രാജേന്ദ്രൻ, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

ഡിയർ ഫ്രണ്ട്

ഡിയർ ഫ്രണ്ട്

  • Share this:
    സൗഹൃദത്തിന്റെ രസങ്ങളുമായി ടൊവിനോ തോമസ് (Tovino Thomas) നായകനായ 'ഡിയർ ഫ്രണ്ട്' (Dear Friend) ടീസർ പുറത്തിറങ്ങി. 'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' (Dear Friend) ജൂൺ 10ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. ദർശന രാജേന്ദ്രൻ, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

    അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിർവ്വഹിക്കുന്നു.

    എഡിറ്റിംഗ്- ദീപു ജോസഫ്, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ്. പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആര്‍., അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്- അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ.കെ., വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍- സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്.



    Also read: രസകരമായ ഒരു ഹിന്ദു - ക്രിസ്ത്യൻ വിവാഹ കഥയുമായി നസ്രിയയുടെ 'അന്റെ സുന്ദരനികി’ മലയാളം ട്രെയ്‌ലർ

    നാനി (Nani) നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് (Nazriya Nazim Fahadh) ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡിലെ അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയുടേതായിരുന്നു ആദ്യ പോസ്റ്റർ. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്.

    ചിത്രത്തിന്റെ ട്രെയ്‌ലറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    Summary: Second teaser of Tovino Thomas movie 'Dear Friend' is a fun-filled ride of friendship and laughter. The movie directed by Vineeth Kumar is gearing up for a June 10 release
    Published by:user_57
    First published: