HOME » NEWS » Film » MOVIES ANSIBA HASSAN WRITES HER RETURN TO CINEMA AFTER LEAVING ACTING CAREER MM

Ansiba Hassan | Drishyam 2 | അഭിനയ ജീവിതം വിട്ട അൻസിബയെ തിരികെ കൊണ്ട് വന്നത് ദൃശ്യം 2

Ansiba Hassan writes about her return to cinema after leaving acting career | സിനിമയിലേക്കുള്ള തന്റെ മടക്കത്തെ കുറിച്ച് ദൃശ്യം 2 ൽ മോഹൻലാലിന്റേയും മീനയുടെയും മൂത്ത മകളുടെ വേഷം ചെയ്ത അൻസിബ ഹസൻ

News18 Malayalam | news18-malayalam
Updated: February 20, 2021, 3:46 PM IST
Ansiba Hassan | Drishyam 2 | അഭിനയ ജീവിതം വിട്ട അൻസിബയെ തിരികെ കൊണ്ട് വന്നത് ദൃശ്യം 2
അൻസിബ ഹസൻ (ഫോട്ടോ: മനു മുളന്തുരുത്തി)
  • Share this:
ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അൻസിബ ഹസൻ. മോഹൻലാലിന്റേയും മീനയുടെയും മൂത്ത മകളുടെ വേഷമാണ് അൻസിബയ്ക്ക്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ആ വേഷം ചെയ്തത്. ആദ്യ ചിത്രത്തേക്കാളും അൻസിബയുടെ കഥാപാത്രം രണ്ടാം ഭാഗത്തിൽ പ്രധാനമാണ്. ഈ കഥാപാത്രത്തിന്റെ അഭിനയ സാധ്യതയും കൂടുതലായിരുന്നു.

ദൃശ്യം 2ൽ വരുണിന്റെ കൊലപാതകവും അതിനു ശേഷം ഉണ്ടാവുന്ന പോലീസ് അന്വേഷണവും തകർത്ത മനസുമായി ജീവിക്കുന്ന യുവതിയെയാണ് അൻസിബ രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്. ഇടയ്ക്കിടെ അപസ്മാരം കൊണ്ട് ബുദ്ധിമുട്ടുന്ന പെൺകുട്ടി പിന്നെ വീട്ടിൽ തന്നെ ഒതുങ്ങി ജീവിക്കുകയാണ്.

വളരെ വർഷങ്ങൾക്ക് മുൻപേ മോഹൻലാൽ നായകനായ 'ഇന്നത്തെ ചിന്താ വിഷയം' എന്ന സിനിമയിലെ സ്കൂൾ കുട്ടിയുടെ വേഷത്തിലൂടെ സിനിമയിലെത്തിയ അഭിനേതാവ് എന്നത് അൻസിബയുടെ കാര്യത്തിൽ തീർത്തും യാദൃശ്ചികം.

ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അൻസിബ വീണ്ടും ചില മലയാള ചിത്രങ്ങളിൽ വേഷമിട്ടു. ഇതിനിടെ തമിഴിലും അഭിനയിച്ചു. 2019 ലെ 'പെണ്ണൊരുത്തി' എന്ന സിനിമയ്ക്ക് ശേഷം ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിലാണ് അൻസിബയെ പ്രേക്ഷകർ കാണുന്നത്.

എന്നാൽ അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായത്. അതേക്കുറിച്ച് അൻസിബ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

"നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങൾക്കും, കഠിന പ്രയത്നങ്ങൾക്കും, ഒഴിവാക്കപ്പെടലുകൾക്കും ഒടുവിൽ ദൃശ്യം എന്ന ഗംഭീര ചിത്രത്തിൽ അവസരമൊരുങ്ങി. ആദ്യ ഭാഗത്തിൽ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയിൽ ഞാനും ഉൾപ്പെട്ടു. എന്നാൽ അഭിനയം വിട്ട ഞാൻ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാൻ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാൻ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിനും ആന്റണി പെരുമ്പാവൂർ സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു," അൻസിബ കുറിച്ചു.



ദൃശ്യം ഒന്നാം ഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ ഒരിക്കൽക്കൂടി സ്‌ക്രീനിലെത്തിയിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങളുടെ ഒപ്പം രണ്ടാം ഭാഗത്തിൽ മുരളി ഗോപിയും സായ് കുമാറും വേഷമിട്ടിട്ടുണ്ട്. ഐ.ജി.യുടെ റോളിൽ ആണ് മുരളി ഗോപി. ഒരു തിരക്കഥാകൃത്തിന്റെ വേഷമാണ് സായ് കുമാർ കൈകാര്യം ചെയ്തത്.

രണ്ടാം ഭാഗത്തിൽ ജോർജ് കുട്ടി ഒരു സിനിമാ തിയേറ്റർ മുതലാളിയായാണ് എത്തിയിരിക്കുന്നത്. അതേസമയം തന്നെ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലും കൂടിയാണ്.

Summary: Ansiba Hassan writes about her comeback to cinema once she had decided to leave the industry. She plays the role of daughter to Mohanlal and Meena in Drishyam 2
Published by: user_57
First published: February 20, 2021, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories