• HOME
  • »
  • NEWS
  • »
  • film
  • »
  • Anthakshari | സൈജു കുറുപ്പ്, പ്രിയങ്ക നായർ; 'അന്താക്ഷരി' ഡിജിറ്റൽ റിലീസിന്

Anthakshari | സൈജു കുറുപ്പ്, പ്രിയങ്ക നായർ; 'അന്താക്ഷരി' ഡിജിറ്റൽ റിലീസിന്

അന്താക്ഷരി

അന്താക്ഷരി

  • Share this:
    സൈജു കുറുപ്പ് (Saiju Kurup), പ്രിയങ്ക നായർ (Priyanka Nair) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'മുത്തുഗൗ' എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അന്താക്ഷരി' (Anthakshari) ഏപ്രിൽ 22-ന് സോണി ലിവിലൂടെ (Sony Liv) റിലീസ് ചെയ്യും. ത്രില്ലർ സ്വഭാവമുള്ള ഒരു പോസ്റ്ററാണ് സിനിമയിൽ നിന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

    വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബാർ നിർമ്മിക്കുന്നു. സംഗീതം- അങ്കിത്ത് മേനോൻ, എഡിറ്റർ-ജോൺകുട്ടി, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, പി.ആർ.ഒ. - ശബരി.







    Also read: സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

    സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack and Jill) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം എന്ന ഉറപ്പാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.

    ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്.

    മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

    Summary: Malayalam movie Anthakshari featuring Saiju Kurup and Priyanka Nair is slated for a digital release on SonyLiv. The film presented by Jeethu Joseph is expected to be of thriller genre
    Published by:user_57
    First published: