• HOME
 • »
 • NEWS
 • »
 • film
 • »
 • മലയാളത്തിൽ വീണ്ടുമൊരു ആന്തോളജി ചിത്രം; 'ഒറ്റയ്ക്ക് തുഴയുന്ന ദൂരങ്ങൾ' എറണാകുളത്ത് ആരംഭിച്ചു

മലയാളത്തിൽ വീണ്ടുമൊരു ആന്തോളജി ചിത്രം; 'ഒറ്റയ്ക്ക് തുഴയുന്ന ദൂരങ്ങൾ' എറണാകുളത്ത് ആരംഭിച്ചു

ആന്തോളജിയിലെ ആദ്യ ചിത്രമായ 'നിശബ്ദ നിലവിളികളിൽ' ഷോബി തിലകന്‍, ശ്രീലക്ഷ്മി, ശൈലജ പി., തുഷാര എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്

 • Last Updated :
 • Share this:
  ജോസി ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമായ 'ഒറ്റയ്ക്ക് തുഴയുന്ന ദൂരങ്ങളുടെ' (Sailing miles alone) പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും എറണാകുളം പച്ചാളം ഗുഡ് നെസ് ഫിലിം സ്കൂളിൽ വെച്ച് നടന്നു. മൂന്ന് ചിത്രങ്ങളുടെ ഈ ആന്തോളജിയിൽ ആദ്യ ചിത്രമായ 'നിശബ്ദ നിലവിളികളിൽ' ഷോബി തിലകന്‍, ശ്രീലക്ഷ്മി, ശൈലജ പി., തുഷാര എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പൂജയ്ക്ക് ശേഷം ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു.

  ഫാദര്‍ വര്‍ഗ്ഗീസ് തോപ്പിലാന്റെ പ്രാര്‍ത്ഥനയോടെ സംവിധായകന്‍ ജിജോ പുന്നൂസ് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം ജൂഡ് അട്ടിപ്പേറ്റി നിർവഹിച്ചു.

  ആര്‍ ജി ബി മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ശിവന്‍ നിര്‍വ്വഹിക്കുന്നു.

  സംഗീതം- ഈപ്പന്‍ കുരുവിള, എഡിറ്റര്‍- ജിബിന്‍ ജോര്‍ജ്ജ്, കല- നിതിന്‍ എടപ്പാള്‍, മേക്കപ്പ്- മുത്തലിഫ് ചെര്‍പ്പുളശ്ശേരി, വസ്ത്രാലങ്കാരം- സാബു, സ്റ്റില്‍സ്- സന്ദീപ്, ജിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടര്‍- റാഫി ബക്കര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശിവ കാര്‍ത്തിക്, കളറിസ്റ്റ്- സെൽവിൻ വര്‍ഗ്ഗീസ്, കണ്‍സല്‍ട്ടന്റ്- ഡോ. സി.ജെ. ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജിത്തു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബി ആന്റണി, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

  Also read: ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷത്തിൽ നിന്നും 'ഖൽബിലെ ഹൂറി' ഗാനം കേൾക്കാം

  ഉണ്ണി മുകുന്ദൻ പാടി ഷാൻ റഹ്മാൻ ഈണമിട്ട 'ഖൽബിലെ ഹൂറി' എന്ന ഗാനം ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ നിന്നും പുറത്തുവന്നു. ഉണ്ണി മുകുന്ദൻ (Unni Mukundan), മനോജ് കെ. ജയന്‍ (Manoj K. Jayan), ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷെഫീഖിന്റെ സന്തോഷം'.

  'മേപ്പടിയാൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, കൃഷ്ണപ്രസാദ്‌, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിവരും അഭിനയിക്കുന്നു.

  രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിൽ കേന്ദ്രീകൃതമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. അതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
  Published by:user_57
  First published: