മരണത്തിലേക്ക് ഒരു ഉറുമ്പ്, രക്ഷിക്കാൻ എത്തുന്ന ഫ്രണ്ട്; ഉറുമ്പിനെ ഹീറോ ആക്കിയവരാണ് ശരിക്കും ഹീറോസ്

വിനയ് ഫോർട്ട്, കുഞ്ചാക്കോ ബോബൻ, നീരജ് മാധവ് എന്നിവർ ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: August 20, 2020, 8:27 PM IST
മരണത്തിലേക്ക് ഒരു ഉറുമ്പ്, രക്ഷിക്കാൻ എത്തുന്ന ഫ്രണ്ട്; ഉറുമ്പിനെ ഹീറോ ആക്കിയവരാണ് ശരിക്കും ഹീറോസ്
സിനിമയിൽ നിന്ന്
  • News18
  • Last Updated: August 20, 2020, 8:27 PM IST
  • Share this:
ഉറുമ്പിനെ ഹീറോ ആക്കി ഒരു പടം പിടിച്ചിരിക്കുകയാണ് കുറച്ചുപേർ. ഉറുമ്പ് ഹീറോ ആയ ഈ ഹ്രസ്വചിത്രം കണ്ടു കഴിയുമ്പോൾ ഉറുമ്പിനെയല്ല നമുക്ക് ഹീറോ ആയി തോന്നുന്നത്, ഈ സിനിമ പിടിച്ചവരെയാണ്. അത്ര രസകരവും ഉദ്വേഗജനകവുമാണ് 'ആന്റ് ഹീറോ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം. ചിത്രത്തിന്റെ രചനയും സംവിധാനവും സിദ്ദു ദാസ് ആണ്.

മാക്രോയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. വി എഫ് എക്സ് ഇല്ലാതെ ശരിക്കും ഷൂട്ട് ചെയ്തതാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഉറുമ്പും കുഴിയാനയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആകാംക്ഷയോടെ മാത്രമേ ചിത്രം കണ്ടു തീർക്കാൻ കഴിയുകയുള്ളൂ. ശുഭാന്ത്യമാണ് ക്ലൈമാക്സ്, ഒപ്പം സാരോപദേശ സന്ദേശം നൽകുന്നതും.

You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

പെൻഡുലം ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിദ്ദു ദാസും അശ്വിൻ പ്രസാദുമാണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിശ്വനാഥൻ ആണ് എഡിറ്റിംഗ്. പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നത് യദു കൃഷ്ണയാണ്.



ഉറുമ്പും കുഴിയാനയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെങ്കിലും നെഞ്ചിടിപ്പോടെ മാത്രമേ ഇത് കണ്ടു തീർക്കാൻ കഴിയുകയുള്ളൂ. അവസാനം ഹീറോ ആയി മറ്റൊരു ഉറുമ്പ് എത്തുന്നതോടെയാണ് ചിത്രം അതിന്റെ ക്ലൈമാക്സിലേക്ക് എത്തുന്നത്.

വിനയ് ഫോർട്ട്, കുഞ്ചാക്കോ ബോബൻ, നീരജ് മാധവ് എന്നിവർ ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Published by: Joys Joy
First published: August 20, 2020, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading