• HOME
  • »
  • NEWS
  • »
  • film
  • »
  • Antony Varghese | 'ഓ മേരി ലൈല'യിൽ റൊമാന്റിക് ലുക്കിൽ നടൻ ആന്റണി വർഗീസ്

Antony Varghese | 'ഓ മേരി ലൈല'യിൽ റൊമാന്റിക് ലുക്കിൽ നടൻ ആന്റണി വർഗീസ്

കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്

  • Last Updated :
  • Share this:
    ആന്‍റണി വർഗീസിനെ (Antony Varghese) നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ മേരി ലൈല' യുടെ (O Meri Laila) ഫസ്റ്റ് ലുക്ക് പോസ്റ്റർ (first look poster) പുറത്തിറങ്ങി. പോസ്റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി. 'വെയിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ഈ ചിത്രത്തിൽ നായികയാവുന്നു.

    ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഡോ. പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നവാഗതനായ അനുരാജ് ഒ.ബി. എഴുതുന്നു.

    ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവിയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആന്‍റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.

    ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പി.ആർ.ഒ. - ശബരി.



    Also read: ദുൽഖറിന്റെ 'സീതാരാമം'; ബ്രിഗേഡിയർ വിഷ്ണു ശർമ്മയായി നടൻ സുമന്ത്

    ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ (Sita Ramam) സുമന്ത് കുമാറിന്റെ (Sumanth Kumar) ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബ്രിഗേഡിയർ വിഷ്ണു ശർമയായിട്ടാണ് സുമന്ത് കുമാർ വേഷമിടുന്നത്. ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

    വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.

    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദാണ്. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

    അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.
    Published by:user_57
    First published: