നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് ചിത്രം ദളപതി64 ലൂടെ ആന്റണി വർഗീസ് തമിഴകത്തേക്ക്

  വിജയ് ചിത്രം ദളപതി64 ലൂടെ ആന്റണി വർഗീസ് തമിഴകത്തേക്ക്

  Antony Varghese debuts in Tamil with Thalapathy64 | ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ദളപതി 64ൽ മലയാളി സാന്നിധ്യം ഏറുന്നു

  ആന്റണി വർഗീസ്

  ആന്റണി വർഗീസ്

  • Share this:
   ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ദളപതി 64ൽ മലയാളി സാന്നിധ്യം ഏറുന്നു. നായിക മാളവിക മോഹനന് തൊട്ടു പിന്നാലെ ആന്റണി വർഗീസും ചിത്രത്തിന്റെ ഭാഗമാവുന്നു. അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രമായി ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ താരമാണ് ആന്റണി.

   അങ്കമാലി ഡയറീസിന് ശേഷം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ചിത്രത്തിലും നായകനായി. ഒക്ടോബർ 4ന് പുറത്തിറങ്ങുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ടാ'ണ് അടുത്ത ചിത്രം. ആനപ്പറമ്പിലെ വേൾഡ്കപ്പ് എന്ന ചിത്രത്തിലും ആന്റണി നായകനാണ്.

   വിജയ് നായകനാവുന്ന ദളപതി64 ലോകേഷ് കനകരാജ് സംവിധാനം ചെയ്യും. ഇതിൽ വിജയ് സേതുപതിയും മുഖ്യ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രം 2020ൽ റിലീസ് ആവും.   First published: